ഇന്‍ഡല്‍ ഗ്രൂപ്പിന്‍റെ ആഡംബര ഹോട്ടല്‍ പാലക്കാട് ആരംഭിക്കും

വ്യവസായ ഗ്രൂപ്പായ ഇന്‍ഡല്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള പാലക്കാട് ജില്ലയിലെ ആദ്യ ആഡംബര ഹോട്ടല്‍ ഡിസ്ട്രിക്റ്റ് നയണ്‍ ഈമാസം മുപ്പത്തി ഒന്നിന് പ്രവര്‍ത്തനമാരംഭിക്കും. പുതുവല്‍സരാഘോഷ പരിപാടികളോടെയാണ് ഹോട്ടലിന്റെ പ്രവര്‍ത്തനം തുടങ്ങുക. കേന്ദ്ര ടൂറിസം വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള വ്യവസ്ഥകളോെട നിര്‍മിച്ചിരിക്കുന്ന ഹോട്ടലിന് പഞ്ചനക്ഷത്ര പദവി ലഭിക്കുന്നതോടെ ജില്ലയിലെ ആദ്യ ഫൈവ് സ്റ്റാര്‍ ഹോട്ടലായി മാറുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള ടിക്കറ്റ് വിതരണോദ്ഘാടനവും നടന്നു.  ഡിസ്ട്രിക്ട് നയണ്‍ ഹോട്ടല്‍ ചെയര്‍മാന്‍ മോഹനന്‍ ഗോപാലകൃഷ്ണന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഉമേഷ് മോഹനന്‍, ഡയറക്ടര്‍ അനീഷ് മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.