മസ്കിന്റെ ട്വിറ്റർ നിക്ഷേപകരില്‍ സൗദി രാജകുമാരൻ, ജാക്ക് ഡോർസി, ഖത്തർ..

elon-musk-twitter-3
SHARE

ഇലോൺ മസ്കിന്റെ ട്വിറ്റർ നിക്ഷേപകരിൽ സൗദി രാജകുമാരൻ അൽ വലീദ് ബിൻ തലാൽ, ട്വിറ്റർ സഹ സ്ഥാപകനും മുൻ സി.ഇ.ഒ യുമായ ജാക്ക് ഡോർസി എന്നിവരും ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയും ഉൾപെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചയാണ് 44 ബില്ല്യൺ ഡോളറിന് മസ്ക് ട്വിറ്റർ ഏറ്റെടുത്തത്. ട്വിറ്റർ മസ്ക് ഏറ്റെടുത്തതോടെ ഒരു ദശാബ്ദമായി പൊതുമേഖലാ കമ്പനിയായി പ്രവർത്തിച്ചിരുന്ന ട്വിറ്ററിന്റെ ഓഹരികൾ ഡീലിസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ മുൻനിര നിക്ഷേപകരുടെ നീണ്ട നിര തന്നെ ട്വിറ്ററിലുണ്ട്. വാൾ സ്ട്രീറ്റ് ബാങ്ക് ലോണിന്റെയും നിക്ഷേപകരുടെയും സഹായത്തോടെയാണ് മസ്ക് ട്വിറ്റർ ഏറ്റെടുക്കാനാവശ്യമായ പണം കണ്ടെത്തിയത്.

സൗദി രാജകുമാരനായ അൽവീദ് ബിൻ തലാൽ ഏകദേശം മൂന്നരക്കോടി ഓഹരികൾ കിംങ്ഡം ഹോൾഡിങ് കമ്പനിയിലൂടെ ട്വിറ്ററിന് കൈമാറി എന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 1.9 ബില്ല്യൺ ഡോളർ മൂല്യമുള്ള ഓഹരിയാണ് അദ്ദേഹം ട്വിറ്ററിൽ നിക്ഷേപിച്ചത്. ഇതോടെ ട്വിറ്ററിലെ രണ്ടാമത്തെ വലിയ നിക്ഷേപകനായി മാറി അൽവീദ് ബിൻ തലാൽ.  

ട്വിറ്റർ സഹ സ്ഥാപകനും മുൻ സി.ഇ.ഒ യുമായ ജാക്ക് ഡോഴ്സി 18 മില്ല്യ‍ൺ ഓഹരിയാണ് ട്വിറ്ററിൽ  നിക്ഷേപിച്ചത്. കമ്പനിയുടെ 2.4 ശതമാനം വരും ഇത്. 

ഖത്തറിന്റെ സോവറിൻ വെൽത്ത് ഫണ്ടിന്റെ ഒരു ഉപസ്ഥാപനമാണ് ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി. ട്വിറ്ററിന്റെ  ഓഹരികൾക്ക് പകരമായി 375 മില്യൺ ഡോളറാണ് നിക്ഷേപിച്ചത്.

Elone musk's Twitter investors include Saudi Prince, Jack Dorsey, Qatar

MORE IN BUSINESS
SHOW MORE