കേരളം വിടില്ല; സാന്നിധ്യം കൂടുതല്‍ ശക്തമാക്കും; ബൈജൂസ് ആപ്പ്

byjuwbnew
SHARE

സംസ്ഥാനം വിടില്ലെന്നും കേരളത്തില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും വിദ്യാഭ്യാസ ആപ്പ് കമ്പനിയായ ബൈജൂസ്. സംസ്ഥാനത്തെ  ജോലി ചെയ്യുന്ന  ഉദ്യോഗസ്ഥരിൽ 140 പേരെ ബെംഗളുരുവിലുള്ള സ്ഥാപനത്തിലേക്ക് സ്ഥലം മാറ്റുക മാത്രമാണ് ചെയ്തതെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റിദ്ധാരണജനകമാണെന്നും ബൈജൂസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 

വരുന്ന സാമ്പത്തിക വർഷത്തിൽ  സംസ്ഥാനത്ത്  3 സ്ഥാപനങ്ങൾ കൂടി തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതോടെ കേരളത്തിൽ ബൈജൂസ് സ്ഥാപനങ്ങളുടെ എണ്ണം 14 ആവുകയും, ഉദ്യോഗസ്ഥരുടെ എണ്ണം 3000 പേരിൽ നിന്നും 3600-ലേക്ക് ഉയരുകയും ചെയ്യുമെന്നും ബൈജൂസ് ആപ്പ് അറിയിച്ചു.

MORE IN BUSINESS
SHOW MORE