ബിസിനസ് വിപുലീകരണത്തിന് ഒരുങ്ങി 'സ്റ്റോറീസ്'; പുതിയ അഞ്ച് ഷോറൂമുകൾ

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലൈഫ് സ്റ്റൈല്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നായ സ്റ്റോറീസ്, കേരളത്തിലും പുറത്തും ബിസിനസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. പുതുതായി അ‍ഞ്ചുഷോറുമുകള്‍ ആണ് തുറക്കുന്നത്. കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, ബെഗളൂരു, പുനെ എന്നിവിടങ്ങളിലാണ് ഷോറുമുകള്‍ ആരംഭിക്കുന്നത്. ഫര്‍ണിച്ചറുകള്‍ക്ക് പുറമെ ഹോം യൂട്ടിലിറ്റി, ഹോം ഡെക്കോര്‍, ഹോം വെയര്‍ ഉല്‍പ്പന്നങ്ങള്‍ ഗുണമേന്‍മയോടെ എത്തിക്കുകയാണെന്ന് കമ്പനി അധിക‍ൃതര്‍ പറഞ്ഞു.