മികച്ച പരസ്യ ഏജൻസികളിൽ മുന്നിൽ വളപ്പില കമ്മ്യൂണിക്കേഷൻസ്; ആദരിച്ച് മലയാള മനോരമ

valappila-communications
SHARE

മികച്ച മൂന്ന് പരസ്യ ഏജൻസികളെ ആദരിച്ച് മലയാള മനോരമ. കോട്ടയം മലയാള മനോരമ ഓഫിസിൽ നടന്ന ചടങ്ങിൽ വളപ്പില കമ്മ്യൂണിക്കേഷൻസ് മികച്ച പരസ്യ ഏജൻസിക്കുള്ള ഒന്നാം സ്ഥാനം നേടി.തുടർച്ചയായി ഇരുപത്തിമൂന്നാം വർഷമാണ് വളപ്പില കമ്യുണിക്കേഷൻസ് ഒന്നാം സ്ഥാനം നേടുന്നത്.കേരള പബ്ലിസിറ്റി ബ്യൂറോയ്ക്ക് രണ്ടാം സ്ഥാനവും ചാവറ ആഡ് മീഡിയയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. പുരസ്കാരങ്ങൾ മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു സമ്മാനിച്ചു .മാർക്കറ്റിങ് അഡ്വർടൈസിങ് &സെയിൽസ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി, മാർക്കറ്റിങ്‌ സർവീസസ് & സൊല്യൂഷൻസ് വൈസ് പ്രസിഡന്റ് ജോയ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.

MORE IN BUSINESS
SHOW MORE