ഐ ഫോണിന്റെ ഈ മോഡലുകളില്‍ ഇനി വാട്‌സ്ആപ്പ് ഇല്ല; സേവനം നിര്‍ത്താനൊരുങ്ങി കമ്പനി

whatsapp
SHARE

ജനപ്രിയ അപ്ലിക്കേഷനായ വാട്സാപ്പ് ചില പഴയ മോഡല്‍ ഐഫോണുകളിലുള്ള പ്രവർത്തനം അവസാനിപ്പിക്കുന്നു. ഐഒഎസ്10, ഐഒഎസ്11, ഐഫോൺ 5, ഐഫോൺ 5സി എന്നിവയ്ക്കുള്ള പിന്തുണയാണ് ഈ വർഷം ഒക്‌ടോബർ 24നകം അവസാനിപ്പിക്കുക. ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പ് കമ്പനി പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

 iOS 10 അല്ലെങ്കിൽ iOS 11-ൽ പ്രവർത്തിക്കുന്ന ഐഫോൺ ഉപയോക്താക്കൾക്ക് ഒക്ടോബർ 24-ന് ശേഷം  വാട്സാപ്പ് ഉപയോഗിക്കുന്നത് തുടരാൻ ഐഫോണുകൾ അപ്ഡേറ്റ് ചെയ്യേണ്ടി വരുമെന്ന് വൈട്സാപ്പ് മുന്നറിയിപ്പ് നൽകി. എന്നാൽ  iOS 10, iOS 11 എന്നിവയിൽ ഇപ്പോഴും പ്രവർത്തിക്കുന്ന ഐഫോണുകൾ കുറവാണ്. അതേസമയം ഐഫോൺ 5എസ്, ഐഫോൺ 6 എന്നിവ ഉപയോഗിക്കുന്നവർക്ക് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വാട്സാപ്പ് ഉപയോഗം തുടരാൻ സാധിക്കും. അതൊടൊപ്പം ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് വാട്സാപ്പ് ഉപയോഗിക്കാൻ ആൻഡ്രോയിഡ് 4.1 അല്ലെങ്കിൽ പുതിയത് ആവശ്യമാണ്. 

MORE IN BUSINESS
SHOW MORE