പ്രകൃതിദത്ത രുചിപ്പെരുമയുമായി മെഴ്സലീസ് ഐസ്ക്രീം; ബ്രാൻഡ് പുറത്തിറക്കി

ice-creme
SHARE

പ്രകൃതിദത്ത രുചിപ്പെരുമയുമായി മെഴ്സലീസ് ഐസ്ക്രീം ബ്രാന്‍ഡ് കൊച്ചിയില്‍ ലോഞ്ച് ചെയ്തു. പ്രോബയോട്ടിക്, പ്രീ ബയോട്ടിക് ഗുണങ്ങളും സംയോജിപ്പിച്ചാണ് മെഴ്സലീസ് അവതരിപ്പിച്ചിരിക്കുന്നത്.

തനത് രുചിയും, ഗുണമേന്‍മയുംകൊണ്ട് ദക്ഷിണേന്ത്യയിലെ ഐസ്ക്രീം വിപണി കീഴടക്കുകയാണ് മെഴ്സലീസിന്റെ ലക്ഷ്യം. സേലം ധര്‍മപുരിയിലെ ഫാക്ടറിയില്‍ സമ്പൂര്‍ണ ഓട്ടോമാറ്റിക് സംവിധാനത്തിലാണ് നിര്‍മാണം. കര്‍ഷകരില്‍നിന്ന് പാലും, പഴങ്ങളും നേരിട്ട് ശേഖരിച്ച് നിര്‍മിക്കുന്ന ഐസ്ക്രീം ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കളുടെ പക്കലെത്തിക്കുമെന്നതാണ് പ്രത്യേകത. ഗുണമേന്‍മ വര്‍ധിപ്പിക്കാന്‍ പ്രോബയോട്ടിക്, പ്രീബയോട്ടിക് ഫൈബര്‍ ഗുണങ്ങളും സംയോജിപ്പിച്ചിട്ടുണ്ട്.ദക്ഷിണേന്ത്യയില്‍ എവിടെയും അതിവേഗം ഉല്‍പന്നങ്ങള്‍ എത്തിക്കാനുള്ള ക്രമീകരണങ്ങളും കമ്പനി ചെയ്തിട്ടുണ്ട്.

MORE IN BUSINESS
SHOW MORE