മൊബൈൽ റീച്ചാർജ് നിരക്ക് വർധിപ്പിച്ച് വോഡഫോൺ-ഐഡിയയും; പ്രീപെയ്‍‍ഡിന് 25% വർധന

vodafone-idea
SHARE

എയര്‍ടെലിന് പിന്നാലെ മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ വര്‍ധിപ്പിച്ച് വോഡാഫോണ്‍–ഐഡിയയും. പ്രീപെയ്ഡ് നിരക്കില്‍ 25 ശതമാനമാണ് വര്‍ധന. പുതുക്കിയ നിരക്കുകള്‍ നവംബര്‍ 25 മുതല്‍ പ്രാബല്യത്തില്‍ വരും.രാജ്യത്തെ രണ്ടാമത്തെ ടെലികോം കമ്പനിയായ എയര്‍ടെല്‍ നിരക്ക് വര്‍ധിപ്പിക്കുന്നതായി തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. മൂലധനത്തിന് മുകളില്‍ വരുമാന വര്‍ധന ലക്ഷ്യമിട്ടായിരുന്നു 20 മുതല്‍ 25 ശതമാനം വരെയുള്ള നിരക്ക് വര്‍ധന. ഇതേപാത പിന്തുടര്‍ന്ന വോഡാഫോണ്‍ ഐഡിയ പ്രീപെയ്ഡ് നിരക്കുകള്‍ 25 ശതമാനം പരിഷ്കരിക്കുമ്പോള്‍ വിവിധ പ്ലാനുകളില്‍ 20 മുതല്‍ 500 രൂപയുടെ വര്‍ധന ഉണ്ടാകും.

 79 രൂപയുടെ നിലവിലെ പ്ലാന്‍ 99 രൂപയായും 2399 രൂപയുടെ പ്ലാന്‍ 2899 വരെയായും വര്‍ധിക്കും. ഇന്‍റര്‍നെറ്റ് റീചാര്‍ജ് നിരക്കുകളും കമ്പനി വര്‍ധിപ്പിച്ചു. വ്യവസായം നേരിടുന്ന സാമ്പത്തിക സമ്മര്‍ദം പരിഹരിക്കാനാണ് പരിഷ്കരണമെന്ന് വോഡാഫോണ്‍ ഐഡിയ അറിയിച്ചു. എയര്‍ടെല്‍ പുതുക്കിയ നിരക്കുകള്‍ വെള്ളിയാഴ്ച മുതലാണ് പ്രാബല്യത്തില്‍ വരുന്നതെങ്കില്‍ വോഡാഫോണ്‍ ഐഡിയ നിരക്കുകള്‍ ഒരു ദിവസം മുന്‍പ് നിലവില്‍ വരും. 2019 ന് ശേഷം ഇതാദ്യമായാണ് മൊബൈല്‍ സേവന ദാതാക്കള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്.

MORE IN BUSINESS
SHOW MORE