മസ്‌കിന്റെ ആസ്തി 1,874,987 കോടി കടന്നു; 'ഉറക്കം നഷ്ടപ്പെട്ടു'; ടെസ്‌ല മേധാവി സ്ഥാനം ഒഴിയും?

elon-musk-new
SHARE

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ ബഹുദൂരം പിന്തള്ളി ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ മേധാവി ഇലോണ്‍ മസ്‌കിന്റെ ആസ്തി 250 ബില്ല്യന്‍ ഡോളര്‍ (ഏകദേശേ 1,874,987.50 കോടി രൂപ) കടന്നുവെന്ന് റിപ്പോര്‍ട്ട്. 197 ബില്ല്യന്‍ ഡോളറാണ് ബെസോസിന്റെ ആസ്തി. എന്നാല്‍, അക്ഷരാര്‍ഥത്തില്‍ ഉറക്കം നഷ്ടപ്പെട്ട മസ്‌ക് ടെസ്‌ല മേധാവി സ്ഥാനം ഒഴിഞ്ഞേക്കാമെന്നും അഭ്യൂഹങ്ങളുണ്ട്.

ടെസ്‌ലയുടെ മൂന്നാം പാദ റിപ്പോർട്ട് വിശദീകരിച്ചത് കമ്പനിയുടെ മുഖ്യ ധനകാര്യ ഉദ്യോഗസ്ഥൻ സാക്കറെ കിര്‍ക്‌ഹോണ്‍ ആണ്. സാധാരണ മസ്‌ക് എത്തിയിരുന്ന ഈ പരിപാടിയിൽ അദ്ദേഹത്തിന്റെ അഭാവം ശ്രദ്ധേയമായിരുന്നു. ഇതോടെയാണ് മസ്‌ക് ടെസ്‌ല മേധാവി സ്ഥാനം ഓഴിഞ്ഞേക്കുമെന്ന ചര്‍ച്ചകൾ വീണ്ടും തുടങ്ങിയത്. വേണ്ടത്ര ഉറക്കം ലഭിക്കാത്ത മസ്‌ക് അത്യാവശ്യമായി വിശ്രമം എടുത്തിരിക്കുകയാണെന്നും ദി വേര്‍ജ് റിപ്പോര്‍ട്ടു ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ മസ്‌ക് തന്നെ ഏതാനും വര്‍ഷത്തേക്ക് കമ്പനിയുടെ മേധാവി സ്ഥാനം ഒഴിയുന്ന കാര്യം സംസാരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മോഡല്‍ 3, മോഡല്‍ വൈ കാറുകള്‍ ഇറക്കിയ ശേഷം ഇടവേള എടുക്കുന്ന കാര്യത്തെക്കുറിച്ചാണ് ഒരിക്കല്‍ അദ്ദേഹം സംസാരിച്ചത്. കൂടാതെ, ഈ വര്‍ഷം ജൂലൈയില്‍ ഒരു കോടതിയില്‍ അദ്ദേഹം നടത്തിയ സാക്ഷി പറയലിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. താന്‍ ടെസ്‌ലയുടെ മേധാവി സ്ഥാനം ഒഴിയാൻ ശ്രമിച്ചിട്ടുണ്ടെന്നും പക്ഷേ താന്‍ തുടരേണ്ടതായുണ്ടെന്നും അല്ലെങ്കില്‍ കമ്പനി ഇല്ലാതാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. 

MORE IN BUSINESS
SHOW MORE
Loading...
Loading...