ഓഹരിവിപണിയില്‍ മിന്നും പ്രകടനം; ടാറ്റ മോട്ടോഴ്സിന് നേട്ടം

tatawb
SHARE

 പുതിയ വൈദ്യുത വാഹന നിര്‍മാണസംരംഭം പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരിവിപണിയില്‍ മിന്നും പ്രകടനം കാഴ്ചവച്ച് ടാറ്റമോട്ടോഴ്സ്. വ്യാപാരത്തിന്‍റെ തുടക്കത്തില്‍ തന്നെ 15 ശതമാനം നേട്ടമാണ് ടാറ്റ മോട്ടോഴ്സ് ഓഹരികളിലുണ്ടായത്. 

 ഇന്ന് വ്യാപാരം തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ ടാറ്റ മോട്ടോഴ്സ് ഓഹരി വില 15 ശതമാനം ഉയര്‍ന്ന് 484 രൂപ ഭേദിച്ചു. നേട്ടം 15 ശതമാനം. ടാറ്റാ മോട്ടോഴ്സ് പ്രത്യേക വൈദ്യത വാഹന നിര്‍മാണ സംരംഭം പ്രഖ്യാപിച്ചതാണ് ഓഹരികള്‍ക്ക് അനുകൂലമായത്.7,500 കോടിയുടെ നേരിട്ടുള്ള വിദേശ നിക്ഷേപവും പുതിയ സംരംഭത്തിന് ലഭിച്ചിട്ടുണ്ട്.  യുഎസ് കമ്പനിയായ ടിപിജി റൈസ് ക്ലൈമറ്റും, അബുദാബി ആസ്ഥാനമായ എഡിക്യൂവുമാണ് ടാറ്റാ വൈദ്യുത വാഹന സംരംഭത്തില്‍ നിക്ഷേപം നടത്തുക. ആകെ 68,000 കോടി രൂപ മൂല്യമുള്ളതായിരിക്കും പുതിയ സംരംഭം.2025ഓടെ 10 വൈദ്യുത വാഹനങ്ങള്‍ വിപണിയിലെത്തിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്.  പുതിയ കമ്പനിക്ക് സ്വന്തം നിര്‍മാണ ശാലകളുണ്ടായിരിക്കില്ല. പകരം ടാറ്റയുടെ നിലവിലുള്ള ഫാക്ടറികളിലായിരിക്കും  ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുക. ഫാക്ടറികളും ബ്രാന്‍റ് നാമവും ഉപയോഗിക്കുന്നതിന് പുതിയ വൈദ്യുത വാഹന സംരംഭത്തില്‍ നിന്നും ടാറ്റ മോട്ടോഴ്സ് ഫീസ് ഈടാക്കും.നിലവില്‍ രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയില്‍ മുന്നിലാണ് ടാറ്റ മോട്ടോഴ്സ്. പ്രത്യേകമായി വൈദ്യുത വാഹന നിര്‍മാണത്തിലേക്ക് കടക്കുന്നതോടെ ഈ നേട്ടം നിലനിര്‍ത്താനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 

MORE IN BUSINESS
SHOW MORE
Loading...
Loading...