ഇന്ത്യയിലെ ഉൽപാദനം ഫോഡ് നിർത്തുന്നു; വിൽപന സ്റ്റോക്ക് തീരുംവരെ മാത്രം

ford-figo-new
File photo
SHARE

ന്യൂഡൽഹി: യുഎസ് വാഹനനിർമാതാക്കളായ ഫോഡ് ഇന്ത്യയിലെ ഉൽപാദനം അവസാനിപ്പിക്കുന്നു. ഗുജറാത്തിലെ സാനന്ദിലുള്ള നിർമാണ യൂണിറ്റ് ഇക്കൊല്ലം അവസാനവും ചെന്നൈയിലെ യൂണിറ്റ് അടുത്തവർഷം പകുതിയോടെയും അടയ്ക്കും. ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ, ഇക്കോസ്പോർട്ട്, എൻഡവർ എന്നീ മോഡലുകളുടെ വിൽപന നിലവിലുള്ള സ്റ്റോക്ക് തീരുന്നതനുസരിച്ച് അവസാനിപ്പിക്കും. മസ്റ്റാങ് പോലെയുള്ള ഇറക്കുമതി വാഹനങ്ങളുടെ വിൽപന തുടരും. നിലവിലുള്ള എല്ലാ വാഹനങ്ങളുടെയും സർവീസും വാറന്റി കവറേജും തുടരുമെന്നു ഫോഡ് ഇന്ത്യ അറിയിച്ചു. ജോലി നഷ്ടമാകുന്ന 4000 ജീവനക്കാരുടെ കാര്യത്തിൽ യൂണിയനുകളുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കും. ബിസിനസ് പുനഃസംഘടനയുടെ ഭാഗമായാണു നടപടികൾ. 

MORE IN BUSINESS
SHOW MORE
Loading...
Loading...