എം.ജി മോട്ടോഴ്സിന്‍റെ പുത്തന്‍ എസ്.യു.വി 'ഗ്ലോസ്റ്റര്‍ സാവി'; വില 37,28,000

mg-motors
SHARE

എം.ജി മോട്ടോഴ്സ് ഇന്ത്യ, ഗ്ലോസ്റ്റർ സാവി എന്ന പുത്തൻ എസ് യു വി യെ അവതരിപ്പിച്ചു. 5 സീറ്റിൽ മുൻപ് അവതരിപ്പിച്ച ഗ്ലോസ്റ്ററിൻ്റെ 6, 7 സീറ്റുകളിൽ ലഭ്യമാകുന്ന മോഡലുകളാണിത്. എന്നാൽ രണ്ടിൻ്റെയും വില ഒന്ന് തന്നെയെന്നത് ശ്രധേയം, 37,28,000 രൂപയാണ് ഇന്ത്യയിലെ എക്സ് ഷോറും വില. 

ഇന്ത്യയിലെ ആദ്യത്തെ ലവൽ വൺ SUV ആണ് ഗ്ലോസ്റ്റർ സാവി, 5 സീറ്റ് വാഹനത്തെ അവതരിപ്പിച്ചപ്പോൾ തന്നെ 7 സീറ്റ് വാഹനത്തെയും പ്രഖ്യാപിച്ചിരുന്നു. കോവിഡിൻ്റെ രണ്ടാം തരംഗമാണ് പുതിയ മോഡലിനെ അവതരിപ്പക്കാൻ വൈകിയത്. എന്നാൽ ഉപഭോക്താക്കളുടെ ആവശ്യം കൂടി പരിഗണിച്ചാണ് 6 സീറ്റിലുള്ള മോഡലിനെ കൂടി അവതരിപ്പിച്ചത്. വെർച്വലായി നടന്ന ചടങ്ങിൽ MG മോട്ടോഴ് ഇന്ത്യ ചീഫ് കമഴ്സ്യൽ ഓഫിസർ ഗൗരവ് ഗുപ്തയാണ് വാഹനത്തെ ഇന്ത്യൻ വിപണിക്കായി പരിചയപ്പെടുത്തിയത്. 7 സീറ്റ് വാഹനത്തിൽ ആദ്യനിരയിൽ 2, രണ്ടാം നിരയിൽ 3, മൂന്നാം നിരയിൽ 2 എന്ന രീതിയിലാണ് സീറ്റ് തയ്യാറാക്കിയത്. സാധാരണ നിരത്തിലും ദുർഘടമായ നിരത്തുകളിലും അനായാസം കൊണ്ടുപോകാൻ കഴിയുന്ന വ്യത്യസ്ത ഡ്രൈവ് മോഡുകൾ ഇതിൽ ഒരുക്കി.

ആഡബരത്തിനൊപ്പം, സുരക്ഷക്കും പ്രാധാന്യം നൽകിയാണ് നിർമാതാക്കൾ ഈ വാഹനത്തെ ഒരുക്കിയത്. 2 ലിറ്റർ ട്വിൻ ടർബോ ഡീസൽ എൻജിനിലെത്തുന്ന വാഹനം 200 പി എസ് പവറും, 480 ന്യൂട്ടൻ മീററർ ടോർക്കും നൽകുന്നു. ഇതോടൊപ്പം ഉപഭോക്തക്കൾക്കായ നിരവധി പദ്ധതികളും അവതരിപ്പിച്ചു

MORE IN BUSINESS
SHOW MORE
Loading...
Loading...