96,700 രൂപയുടെ എ.സി വെറും 5900 രൂപക്ക്; ആമസോണിനു സംഭവിച്ചത് വൻ അബദ്ധം

amazone-ac
SHARE

കോവിഡ് കാലത്ത് തഴച്ചു വളർന്ന ബിസിനസാണ് ഓൺലൈൻ ഷോപ്പിങ്. എന്നാൽ ഓൺലൈൻ വഴി സാധങ്ങൾ വാങ്ങുമ്പോൾ പലർക്കും അമളികൾ പറ്റാറുണ്ട്. ഓർഡർ ചെയ്ത സാധനത്തിനു പകരം കയ്യിൽ കിട്ടുക മറ്റൊന്നായിരിക്കും. അതുമല്ലെങ്കിൽ മറ്റൊരു മോഡൽ. തുടങ്ങിയ അബദ്ധങ്ങൾ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. എന്നാൽ ഇവിടെ അമളി പറ്റിയിരിക്കുന്നത് ആമസോണിനു തന്നെയാണ്. 

തോഷിബ എസിയുടെ വിലയിലാണ് വൻ അബദ്ധം സംഭവിച്ചത്. എസിയുടെ യഥാര്‍ത്ഥ വില 96,700 രൂപയാണ്. 59490 രൂപയാണ് ഡിസ്കൗണ്ട് വില. 

എന്നാൽ അബദ്ധത്തില്‍ ഡിസ്‌കൗണ്ട് തുക പ്രസിദ്ധീകരിച്ചത്  5900 ആയി. ഇതോടെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആളുകള്‍ 5900 രൂപയ്ക്ക് തോഷിബയുടെ 1.8 ടണ്‍ ഇന്‍വെര്‍ട്ടര്‍ എസി വാങ്ങുകയും ചെയ്തു.

തെറ്റു കണ്ടെത്തി ഇതേ എ.സി. ആമസോണ്‍ 59,490 എന്ന് വില തിരുത്തുകയും ചെയ്തു. 2019-ലെ പ്രൈംഡേ വില്‍പനയില്‍ ഒമ്പത് ലക്ഷം രൂപ വിലവരുന്ന ക്യാമറ 6500 രൂപയ്ക്ക് ഇത്തരത്തിൽ അബദ്ധത്തില്‍ ലിസ്റ്റ് ചെയ്തിരുന്നു

MORE IN BUSINESS
SHOW MORE
Loading...
Loading...