ഫ്ലിപ്കാർട്ടിൽ നാളെ ഓഫർ വിൽപന! പകുതി വിലയ്ക്ക് ഫോൺ; ഇളവുകൾ ഇങ്ങനെ

flipkart-offer
SHARE

ഓഫറുകൾ എന്നു കേട്ടാൽ മനസിൽ ലഡു പൊട്ടും. അതു മൊബൈൽ ഫോണുകൾക്കാണെങ്കിൽ പറയുകയും വേണ്ട. അതെ, ഓർഡർ ചെയ്യാൻ ഒരുങ്ങിക്കോ. 

രാജ്യത്തെ മുന്‍നിര ഓൺലൈൻ മെഗാസ്റ്റോറായ ഫ്ലിപ്കാർട്ട് ജൂൺ 13 മുതൽ 16 വരെ ബിഗ് സേവിങ് ഡെയ്‌സ് സെയിൽ നടത്തുകയാണ്. 

സ്മാര്‍ട് ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, വെയറബിൾസ്, ഡെസ്‌ക്ടോപ് കംപ്യൂട്ടറുകള്‍ തുടങ്ങി പലതിനും ഇളവുകൾ നൽകുന്നുണ്ട്. മോട്ടറോളാ, ഗൂഗിള്‍, ആപ്പിള്‍, സാംസങ്, അസൂസ്, റിയല്‍മി, പോക്കോ, തുടങ്ങിയ കമ്പനികളുടെ ഉപകരണങ്ങള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കും. ശനിയാഴ്ച രാത്രി 12നായിരിക്കും സെയിലിനു തുടക്കമാകുക. ഫ്‌ളിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് മറ്റുള്ളവരെക്കാള്‍ നേരത്തെ സെയില്‍ ഓഫറുകള്‍ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. 

ഫ്ലിപ്കാർട്ട് സെയിലിൽ എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ 10 ശതമാനം കിഴിവ് നൽകും. വൻ വിൽപനയ്ക്ക് മുന്നോടിയായി ഫ്ലിപ്പ്കാർട്ട് ചില സ്മാർട് ഫോൺ ഓഫറുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ്സ് ഡെയ്സ് സെയിൽ മൊബൈലുകൾക്ക് മികച്ച ഡീലുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. റിയൽമി 8, റിയൽമി നാർസോ 30എ, വിവോ വി21 5ജി, പോകോ എം3, വിവോ എക്സ്60 5ജി, സാംസങ് എഫ്62, ഐഫോൺ 11, ഐഫോൺ എക്സ്ആർ, ഐഫോൺ എസ്ഇ തുടങ്ങിയ സ്മാർട് ഫോണുകൾ ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിങ് ഡെയ്‌സ് വിൽപനയിൽ വൻ ഇളവിൽ വാങ്ങാം. കൂടാതെ, വാങ്ങുന്നവർക്ക് നോകോസ്റ്റ് ഇഎംഐയും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും. സ്മാർട് ഫോണുകൾക്ക് 40 ശതമാനം ഡിസ്കൗണ്ടും ഇതോടൊപ്പം ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്, എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും. അതായത് ചില മോഡൽ ഫോണുകൾക്ക് പകുതി വിലയ്ക്ക് വരെ ലഭിക്കും.

ഫ്ലിപ്കാർട്ടിന്റെ പ്രത്യേകം സെയിൽ പേജിൽ സൂചിപ്പിക്കുന്നത് ഐഫോൺ 11 ഏകദേശം 49,999 രൂപയ്ക്ക് ലഭിക്കും എന്നാണ്. ഐഒഎസ് 14, 6.1 ഇഞ്ച് ലിക്വിഡ് റെറ്റിന എച്ച്ഡി എൽസിഡി പാനൽ, ആപ്പിളിന്റെ എ 13 ബയോണിക് പ്രോസസർ എന്നിവയാണ് ഐഫോൺ 11 ന്റെ പ്രധാന ഫീച്ചറുകൾ. 149,999 രൂപ വിലയുണ്ടായിരുന്ന മോട്ടറോള റേസർ 5ജിക്ക് 89,999 രൂപയ്ക്കാണ് വിൽക്കുന്നത്.

ഇലക്ട്രോണിക് ഉപകരണങ്ങൾ, ലാപ്ടോപ്പുകൾ, പിസി, ഹെഡ്ഫോണുകൾ എന്നിവയ്ക്കെല്ലാം ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിങ് ഡെയ്‌സ് സെയിലിൽ കാര്യമായ ഇളവുകൾ ലഭ്യമാണ്. അത്തരം ഇലക്ട്രോണിക്സ്, ആക്സസറികൾ എന്നിവയ്ക്ക് 80 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു.

മറ്റൊന്ന് സ്മാർട് ടിവികളാണ്. ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിങ് ഡെയ്‌സ് സെയിൽ സ്മാർട് ടിവികൾക്കും അനുബന്ധ ഉപകരണങ്ങൾക്കും 75 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. വാഷിങ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ തുടങ്ങിയ ഉപകരണങ്ങളും 75 ശതമാനം ഇളവ് ലഭിക്കും. കൂടാതെ, ഫ്ലിപ്കാർട്ട് എക്സ്ക്ലൂസീവ് ഉൽപന്നങ്ങൾക്കും ബിഗ് ഷോപ്പിങ് ഡെയ്‌സ് സെയിലിൽ വിലക്കിഴിവുണ്ടാകും.

MORE IN BUSINESS
SHOW MORE
Loading...
Loading...