ധനകാര്യമേഖലയില്‍ വള്ളുവനാട് ക്യാപ്പിറ്റല്‍ ലിമിറ്റഡിന്റെ പുതിയ ചുവടുവയ്പ്പ്

valuvandanbank-06
SHARE

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വള്ളുവനാടന്‍ ക്യാപ്പിറ്റല്‍ ലിമിറ്റഡിന്റെ പ്രവര്‍ത്തനം സൗത്ത് ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നു. ആദ്യഘട്ടത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലും ശാഖകള്‍ തുടങ്ങും. ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി നിരവധി പ്ലാനുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. വള്ളുവനാട് ഈസിമണിയെന്ന പ്രത്യേക വായ്പാ പദ്ധതിയാണ് മുഖ്യആകര്‍ഷണം.ഗോള്‍ഡ് ലോണ്‍, വാഹനലോണ്‍ തുടങ്ങി വായ്പ വേണ്ടവരെ നേരിട്ട് സമീപിച്ച് ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കും. 

ധനകാര്യ മേഖലയില്‍ 40 വര്‍ഷത്തോളം നീണ്ട അനുഭവപരിചയവുമാണ് വള്ളുവനാട് ക്യപിറ്റല്‍ ലിമിറ്റഡിന്റെ സാരഥികള്‍ പുതിയ ചുവടുവയ്ക്കുന്നത്. ആദ്യഘട്ടത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട നഗരങ്ങളിലും ശാഖകള്‍ തുടങ്ങും. സാധാരണക്കാരെയാണ് വള്ളുവനാട് ക്യാപിറ്റല്‍ ലിമിറ്റഡ് ലക്ഷ്യമിടുന്നത്. 1986ല്‍ ഡല്‍ഹിയില്‍ തുടങ്ങിയ എന്‍ബിഎഫ്സി സംരഭത്തെ ഏറ്റെടുത്തുകൊണ്ടാണ് പുതിയത് ആരംഭിക്കുന്നത് ഇതുമായി  ബന്ധപ്പെട്ടും കമ്പനിയുടെ ഭാവി പരിപാടികള്‍ ചര്‍ച്ചചെയ്യാനുമുള്ള യോഗം കൊച്ചി ഗ്രാന്‍റ് ഹയാത്ത് ഹോട്ടലില്‍ നടന്നു. 

MORE IN BUSINESS
SHOW MORE
Loading...
Loading...