ആളുകളെ വെള്ളം കുടിപ്പിക്കാൻ യുവസംരംഭകന്‍: അതിന്യൂതനം ഈ ആശയം

Specials-HD-Thumb-Water-ATM
SHARE

ആളുകളെ വെള്ളം കുടിപ്പിക്കാനുള്ള ആശയവുമായി യുവസംരംഭകന്‍ രംഗത്ത്. യാത്രക്കിടയില്‍  വെള്ളംകുടി മുട്ടുമോ എന്ന ആശങ്കയ്ക്ക് പരിഹാരമായാണ്  പാതയോരത്ത് വാട്ടര്‍ എടിഎമ്മുകള്‍ സ്ഥാപിക്കുന്നത്.എംസി റോഡില്‍ ചങ്ങനാശേരിക്കടുത്ത് തുരുത്തിയില്‍ വാട്ടര്‍ എടിഎം പ്രവര്‍ത്തനം തുടങ്ങി.

യാത്രക്കിടയില്‍ ശുദ്ധജലം ലഭിക്കാന്‍ എന്തു ചെയ്യാന്‍ പറ്റുമെന്ന 

ജോര്‍ജ് സ്കറിയ എന്ന സംരംഭകന്‍റെ ചിന്തയാണ് പാതയോര വാട്ടര്‍ എടിഎമ്മുകള്‍ എന്ന ആശയത്തിന് പിന്നില്‍ . നാണയം നിക്ഷേപിച്ചാല്‍ ശുദ്ധജലം ലഭിക്കുന്നതാണ് വഴിയോരത്തുള്ള വാട്ടര്‍ എടിഎമ്മുകളുടെ പ്രവര്‍ത്തനരീതി.റെയില്‍വേ സ്റ്റേഷനുകളിലും  സ്വകാര്യ സ്ഥാപനങ്ങളിലും നടപ്പാക്കിയ മാതൃകയില്‍ തന്നെയാണ് റോഡരികിലെ വാട്ടര്‍ എടിഎമ്മും. എം സി റോഡില്‍ ചങ്ങനാശേരിക്കടുത്ത് തുരുത്തിയിലാണ് ആദ്യ പാതയോര വാട്ടര്‍ എടിഎം പ്രവര്‍ത്തനസജ്ജമായിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു. 

രണ്ടുരൂപ നാണയം മെഷീനില്‍ നിക്ഷേപിച്ചാല്‍ ഒരു ലീറ്റര്‍ ശുദ്ധജലം പൈപ്പിലൂടെ ലഭിക്കു. വാട്ടര്‍ ട്രീറ്റ്മെന്‍റ് വേസ്റ്റ് വാട്ടര്‍ മാനേജ്മെന്‍റ് രംഗത്തുപ്രവര്‍ത്തിക്കുന്ന എച്ച്ടുഒ കെയര്‍  എന്ന സ്ഥാപനമാണ് വാട്ടര്‍ എ‌ടിഎം സ്ഥാപിച്ചത്. 

ഏഴുഘട്ടങ്ങളിലായി ശുദ്ധീകരിച്ച് ഗുണമേന്മ ഉറപ്പാക്കിയ വെള്ളമാണ് മെഷീനിലൂടെ ലഭിക്കുന്നത്. 50 ലീറ്റര്‍ വെള്ളമാണ് ഒരുസമയം മെഷീനില്‍ സൂക്ഷിക്കുന്നത്. വെള്ളത്തിന്‍റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മെഷീന്‍റെ ഡിസ്പ്ലേ സ്ക്രീനില്‍ തെളിയും. സംസ്ഥാനത്ത് ആറിടങ്ങളില്‍കൂടി വൈകാതെ വാട്ടര്‍ എടിഎമ്മുകള്‍ സ്ഥാപിക്കും.

MORE IN BUSINESS
SHOW MORE
Loading...
Loading...