വാട്സാപ്പ് മാറി സിഗ്നലിന് പച്ചക്കൊടി വീശുമ്പോൾ‍; അറിയേണ്ട 5 കാര്യങ്ങൾ

Signal1
SHARE

മാർക്ക് സുക്കർബർഗിന്‍റെ വാട്സാപ്പ് വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമ്പോൾ സിഗ്നലിന് സ്വീകാര്യത കൂടുകയാണ്. യൂസ് സിഗ്നൽ എന്ന മസ്കിന്‍റെ ഒറ്റ ട്വീറ്റിൽ ആപ്പ് ഇൻസ്റ്റോൾ ചെയ്തവരേറെ. മസ്ക് അവകാശപ്പെടുന്നതുപോലെ സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന സിഗ്നലിൻറെ അറിഞ്ഞിരിക്കേണ്ട അഞ്ച് സവിശേഷതകൾ ഇതാ.

സ്ക്രീൻ ലോക്ക് സംവിധാനമാണ് സിഗ്നലിനെ വേറിട്ടു നിർത്തുന്ന സവിശേഷതകളിലൊന്ന്. ഫോൺ അൺ‍ലോക്കായാലും സിഗ്നൽ ആപ്പ് തുറക്കണമെങ്കിൽ പിന്‍ കോഡും ബയോമെട്രിക് ലോക്കും നിർബന്ധം. ഇക്കാരണത്താൽ തന്നെ ഫോൺ മറ്റൊരാളുടെ കൈവശമായാൽ മെസേജുകൾ വായിച്ചെന്ന ചിന്ത വേണ്ട. സെറ്റിങ്സിലെ പ്രൈവസിയിൽ ടോഗിൾ സ്ക്രീൻ ലോക്ക് ഓൺ എന്ന ഓപ്ഷനിലൂടെയാണ് സ്ക്രീൻ ലോക്ക് സംവിധാനം പ്രവർത്തിപ്പിക്കുന്നത്.

ജോയിൻഡ് നോട്ടിഫിക്കേഷനുകൾ ഓഫാക്കുകയെന്നതാണ് സിഗ്നൽ മുന്നോട്ടുവയ്ക്കുന്ന രണ്ടാമത്തെ സവിശേഷത. വാട്സാപ്പിൽ നിന്ന് വലിയൊരു വിഭാഗം ആൾക്കാർ സിഗ്നലിലേക്ക് മാറുന്നത് അനാവശ്യ മെസേജുകൾ കുന്നുകൂടുന്നതിനു കാരണമാകും. ഇതൊഴിവാക്കാനാണ് സിഗ്നലിൽ സെറ്റിങ്സിലെ നോട്ടിഫിക്കേഷനിൽ ടോഗിൾ കോൺടാക്ട് ജോയിൻഡ് സിഗ്നൽ ഓഫ് എന്ന സൗകര്യമുളളത്.

മറ്റുളളവരുടെ അനുവാദം കൂടാതെ അവരുടെ മുഖം ഇൻറർനെറ്റിൽ പങ്കുവെക്കപ്പെടുമെന്ന ശങ്കയും ഇനി വേണ്ട. മുഖം ബ്ലർ ചെയ്യാനുളള ഓപ്ഷനാണ് സിഗ്നൽ ഇതിനായി കൊണ്ടുവന്നിരിക്കുന്നത്. ഫോട്ടോസ് അയക്കാനുളള ഓപ്ഷനോടൊപ്പം തന്നെ ബ്ലർ ചെയ്യാനുളള സംവിധാനവും ആപ്പിലുണ്ട്. രഹസ്യ രേഖകൾ സുരക്ഷിതമായി കൈമാറാമെന്നാണ് സിഗ്നൽ ഇതുവഴി നൽകുന്ന പ്രതീക്ഷ. ചിത്രമയക്കുമ്പോൾ വരുന്ന ടോഗിൾ ബ്ലർ ഫേസസ് എന്ന ഓപ്ഷനാണ് ഇതിനു സഹായിക്കുന്നത്.

നാലാമതായി സെൻറ് ഡിസെപ്പിയറിങ് മെസേജസ് എന്ന സംവിധാനമാണ്. ഇത് വാട്സാപ്പ് അവതരിപ്പിക്കുന്നതിലും മുന്നമേ സിഗ്നലിലുളള സൗകര്യമാണ്. വായിക്കപ്പെടാത്ത മെസേജുകൾ നിശ്ചിത കാലയളവിനു ശേഷം തനിയെ അപ്രത്യക്ഷമാകുന്നു. ടോഗിൾ ഡിസെപ്പിയറിങ് മെസേജസെന്ന ഓപ്ഷനാണ് ഈ സംവിധാനത്തെ ഉപയോഗപ്പടുത്തുന്നത്. ആവശ്യമെങ്കിൽ സമയം നിശ്ചയിക്കാനുളള ഓപ്ഷനും സിഗ്നലിലുണ്ട്.

അഞ്ചാമതായി എത്ര നേരം ഒരു അറ്റാച്ച്മെൻറ് കാണാമെന്ന സവിശേഷതയാണ്. അയക്കുന്ന വിഡിയോകളും സംഭാഷണങ്ങളല്ലാതെയുളള കാര്യങ്ങളും ദിവസങ്ങൾ കഴിഞ്ഞോ മാസങ്ങൾ കഴിഞ്ഞോ എപ്പോൾ വേണമെങ്കിലും സ്വീകർത്താവിന് കാണാം എന്നാൽ ഒരിക്കൽ മാത്രമേ കാണാനാകൂ. കണ്ടുകഴിഞ്ഞാൽ അവ തനിയെ അപ്രത്യക്ഷമാകും എന്നതാണ് ഈ ഓപ്ഷന്‍റെ പ്രത്യേകത.

MORE IN BUSINESS
SHOW MORE
Loading...
Loading...