ഓണവിപണയില്‍ തരംഗമായി എന്‍ സ്റ്റൈല്‍ നൈറ്റികള്‍

N-style-nighty-03
SHARE

ഓണവിപണയില്‍ തരംഗമാവുകയാണ് എന്‍ സ്റ്റൈല്‍ നൈറ്റികള്‍. കോവിഡ് വ്യാപനം മൂലം ആളുകള്‍ കൂടുതല്‍ സമയം വീടുകളില്‍ ചെലവഴിക്കാന്‍ തുടങ്ങിയത് നൈറ്റി വിപണയില്‍ ഉണര്‍വേകിയിട്ടുണ്ട്. 

എന്‍ സ്റ്റൈല്‍ നൈറ്റികള്‍ എത്തിച്ചേരാത്ത ഗ്രാമങ്ങളോ നഗരങ്ങളോ കേരളത്തിലുണ്ടാകില്ല. കഴിഞ്ഞ മുപ്പത് കൊല്ലത്തിലധികമായി മലയാളിയുടെ വസ്ത്രസങ്കല്‍പത്തിന്‍റെ ഭാഗമാണ് എന്‍ സ്റ്റൈല്‍ നൈറ്റികള്‍. കോവിഡിനെയും ലോക്ക് ഡൗണിനെയും അതിജീവിച്ച് ഈ ഓണക്കലത്തും വിപണിയില്‍ സജീവമാണ് എന്‍.സ്റ്റൈല്‍

എറണാകുളം ജില്ലയിലെ പിറവത്താണ് എന്‍ സ്റ്റൈലിന്‍റെ ആസ്ഥാനം. MD എന്‍ എ ബെന്നിയും ഭാര്യയും മാനേജിങ് പാര്‍ട്ണറുമായ ഷേര്‍ലി ബെന്നിയുമാണ് കമ്പനിയുടെ വിജയത്തിന്‍റെ പിന്നണിയില്‍. തുണികള്‍ തിരഞ്ഞെടുക്കുന്നത് മുതല്‍ ഡിസൈനിങ്ങിലും പാക്കിങ്ങിലും വരെ ഇവരെ നോട്ടമെത്തും.

നൈറ്റിയ്ക്ക് പുറമേ സ്ത്രീകളുടെ മറ്റ് ഗാര്‍ഹിക വസ്ത്ര ഉല്‍പാദന മേഖലകളിലേക്കും എന്‍ സ്റ്റൈല്‍ പ്രവേശിച്ചു കഴിഞ്ഞു.

MORE IN BUSINESS
SHOW MORE
Loading...
Loading...