ഡിമാൻഡ് വർധിച്ചു; സ്വർണ വില ഇടിയാൻ സാധ്യതയില്ലെന്ന് ജോസ് ആലൂക്കാസ്

jose-alukas
SHARE

സ്വർണ വില വൻതോതിൽ ഇടിയാൻ ഇനി സാധ്യതയില്ലെന്ന് പ്രമുഖ സ്വർണ വ്യാപാരിജോസ് ആലൂക്കാസ്. ഓണക്കാലത്ത് സ്വർണത്തിന് ഡിമാൻഡ് വർധിച്ചിട്ടുണ്ടെന്നാണ് സ്വര്‍ണ  വ്യാപാരികളുടെ അഭിപ്രായം.  

സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണം വാങ്ങിക്കൂട്ടുകയാണ്. വിലകുറയില്ലെന്ന നിഗമനമാണ് ഇപ്പോഴുള്ളത്. അതുക്കൊണ്ടുതന്നെ ആളുകൾ ഇനിയും സ്വർണം വാങ്ങും. ഇത് സ്വർണ വിപണിയെ ഉണർത്തിയിട്ടുണ്ടെന്ന് സ്വർണാഭരണരംഗത്തെ വിദഗ്ധരുടെ അഭിപ്രായം.

മറ്റു നിക്ഷേപങ്ങളിൽ നിന്ന് മികച്ച തിരിച്ചുവരവ് ഇല്ലാത്തതാണ് ആളുകളെസ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്. ഇതുതന്നെയാണ്, സ്വർണവിപണിയുടെ പ്രതീക്ഷയും.

MORE IN BUSINESS
SHOW MORE
Loading...
Loading...