ഓണവിപണി കൈപ്പിടിയിലാക്കാന്‍ പുതിയ ഡിസൈനുകളുടെ ശേഖരവുമായി ജ്വല്ലറികള്‍

jwellery
SHARE

ഓണവിപണി കൈപ്പിടിയിലാക്കാന്‍ പുതിയ ഡിസൈനുകളുടെ വിപുലമായ ശേഖരവുമായി ജ്വല്ലറികള്‍. വിലയിലെ അനിശ്ചിതത്വം ബാധിക്കാതിരിക്കാന്‍ ബുക്കിങ് സൗകര്യവുമുണ്ട്. 

കോവിഡും സമ്പൂര്‍ണ ലോക്ഡൗണും കഴിഞ്ഞു തുറന്ന സ്വര്‍ണ വിപണി വിലയില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് നില്‍പ്പാണ്. വിവാഹങ്ങള്‍ക്കുംമറ്റും സ്വര്‍ണമെടുക്കാന്‍ കാത്തിരിക്കുന്നവരെ ചെറിയ തോതിലൊന്നുമല്ല വിലയിലെ ചാഞ്ചാട്ടം ബാധിക്കുന്നത്. ഇതിനുള്ള പരിഹാരമാണ് ഭീമ ജൂവല്‍സ് അടക്കം മുന്നോട്ടുവയ്ക്കുന്ന വെഡ്ഡിങ് അഡ്വാന്‍സ് ബുക്കിങ് പ്ലാനുകള്‍.

ഓണവിപണി മുന്നില്‍കണ്ട് പുതിയ ഡിസൈനുകള‍ുടെ വിപുലമായ ശേഖരവുമുണ്ട്. പഴയ സ്വര്‍ണം മാറ്റിയെടുക്കുന്നതിനും, വിറ്റ് പണമാക്കുന്നതിനുമുള്ള ക്രമീകരണവും ജ്വല്ലറികളില്‍തന്നെ ഒരുക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡപ്രകാരം ഷോറൂമും, ആഭരങ്ങളും അണുനശീകരണം നടത്തിയും, ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും സുരക്ഷാ മുന്‍കരുതലെടുത്തുമാണ് ജ്വല്ലറികളുടെ പ്രവര്‍ത്തനം.

MORE IN BUSINESS
SHOW MORE
Loading...
Loading...