കോവിഡിൽ ഉലഞ്ഞ് സ്വര്‍ണ വിപണി; ഉണർവ്വ് വീണ്ടെടുക്കാൻ ശ്രമം

SHARE
gold

കോവിഡില്‍ ഉലഞ്ഞ സ്വര്‍ണാഭരണ മേഖല തിളക്കം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. കസ്റ്റംസ് തീരുവ കുറച്ചാല്‍ സ്വര്‍ണക്കള്ളക്കടത്ത് കുറയുമെന്ന് സ്വര്‍ണാഭരണ വ്യവസായികള്‍ പറയുന്നു. 

കസ്റ്റംസ് തീരുവ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് പ്രമുഖ സ്വര്‍ണാഭരണ വ്യവസായി ജോയ് ആലൂക്കാസ് പ്രതീകരിച്ചു. സ്വര്‍ണ വിപണിയ്ക്കു വലിയ ഉത്തേജനം നല്‍കും ഇതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നിലവിലെ ഓണ്‍ലൈന്‍ വ്യാപാരം വിപുലമായേക്കാം. ഇതേപ്പറ്റി ആഭരണ മേഖലയില്‍ ആലോചന തുടങ്ങി. പക്ഷേ, ആഭരണം നേരിട്ടു കാണാനാകില്ലെന്ന പരിമിതി മറികടന്നു വേണം കച്ചവടം പിടിക്കാന്‍.

വിവാഹങ്ങള്‍ പഴയപോലെ നടത്താനായാല്‍ സ്വര്‍ണ വിപണി കൂടുതല്‍ ഉണരും. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വിപണിയെ എങ്ങനെ ഉണര്‍ത്താമെന്ന ചിന്തയിലാണ് സ്വര്‍ണാഭരണ മേഖലയിലെ വ്യവസായികള്‍.