ഓൺലൈൻ ഓർഡറുകളിൽ വൻ വർധന; താത്കാലിക ജീവനക്കാരെ തേടി ആമസോൺ

amazon-12-01
SHARE

കോവിഡ് നിയന്ത്രണങ്ങൾ കാരണം ഓൺലൈൻ പർച്ചേസ് കൂടിയതോടെ വെട്ടിലായിരിക്കുകയാണ് ആമസോണുള്‍പ്പടെയുള്ള കമ്പനികൾ. കോവിഡ് കാലത്തേക്ക് മാത്രമായി യുഎസിൽ ഒരു ലക്ഷത്തോളം ജീവനക്കാരെ നിയമിക്കുമെന്നാണ് ആമസോൺ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. സംഭരണശാലകളിലേക്കും ഡെലിവറി ജീവനക്കാരുമായാണ് നിയമനം. ഭക്ഷ്യ വസ്തുക്കളും സാനിറ്റെസറുകൾ പോലുള്ള ഉൽപ്പന്നങ്ങൾക്കുമാണ് ഓർഡറുകൾ കൂടുതൽ ലഭിക്കുന്നത്. 

കോവിഡ് ഭീതിയിൽ പുറത്തിറങ്ങുന്നതിന് ജനങ്ങൾക്ക് വിലക്ക് വന്നതോടെയാണ് ഓൺലൈൻ വഴി സാധനങ്ങൾ ആവശ്യപ്പെടുന്നവരുെട എണ്ണത്തിൽ വലിയ വർധന ഉണ്ടായത്. ഓർഡറുകളുടെ എണ്ണം വർധിച്ചതോടെ എല്ലായിടത്തേക്കും സാധനങ്ങൾ എത്തിക്കുന്നതിൽ വീഴ്ച വരാതിരിക്കാനാണ് ജീവനക്കാരെ എടുക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. നിലവിൽ ജീവനക്കാർക്ക് അധിക തുക നൽകിയാണ് കൂടുതൽ നേരം സംഭരണശാലകളിൽ നിർത്തുന്നത്.

ആമസോണിന് പുറമെ യുഎസിലെ സൂപ്പർമാർക്കറ്റ് ശൃംഖലകളായ ആൽബർസ്റ്റൺസ്, ക്രോഗർ ആന്റെ റാലെ എന്നിവരും ഓൺലൈൻ വിൽപ്പന വേഗത്തിലാക്കുന്നതിനായി ജീവനക്കാരെ നിയമിക്കുന്നുണ്ട്.

കോവിഡ് ബാധ നിയന്ത്രണത്തിലാകുന്നത് വരെ മാത്രമേ ഈ അധിക ജീവനക്കാരെ ആവശ്യമുള്ളൂവെന്നും കമ്പനികൾ വ്യക്തമാക്കുന്നു. ഈ ഘട്ടം കഴിഞ്ഞാൽ പഴയ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകുന്നതിന് ഇവർ സാങ്കേതിക തടസ്സങ്ങളില്ലെന്നും കമ്പനികൾ കൂട്ടിച്ചേർത്തു.

MORE IN BUSINESS
SHOW MORE
Loading...
Loading...