ബജറ്റിൽ വൻ ആദായ നികുതിയിളവ്? ഭവന വായ്പ പലിശ നിരക്കും കുറഞ്ഞേക്കും; പ്രതീക്ഷ

income-29
SHARE

സമ്പദ്ഘടനയെ മാന്ദ്യത്തില്‍നിന്ന് കരകയറ്റുന്നതിന്റെ ഭാഗമായി കേന്ദ്രബജറ്റില്‍ വലിയ ആദായനികുതി ഇളവുകള്‍  ഉണ്ടാകുമെന്നാണ് ധനകാര്യവിദഗ്ധരുടെ വിലയിരുത്തല്‍. അഞ്ചുലക്ഷംരൂപവരെ പ്രതിശീര്‍ഷ വരുമാനമുള്ളവരെ  നികുതിയില്‍നിന്ന് ഒഴിവാക്കിയേക്കുമെന്ന ശുഭപ്രതീക്ഷയ്ക്കൊപ്പം കോര്‍പറേറ്റ് മേഖലയ്ക്കും നികുതിയിളവ് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.

ഗണ്യമായ നികുതിയിളവ് നല്‍കി സമ്പത്ത്ഘടനയിലേക്ക് കൂടുതല്‍പണമെത്തിച്ചാല്‍ മാത്രമെ പ്രകടമായ സാമ്പത്തികമാന്ദ്യത്തില്‍നിന്ന് കരകയറാനാകൂ. ഈ അടിസ്ഥാനപ്രമാണം ചൂണ്ടിക്കാട്ടിയാണ് വലിയ ആദായനികുതി ഇളവുകളുടെ സാധ്യത പ്രവചിക്കുന്നത്. ഭവനവായ്പ പലിശനിരക്കിലും ഇളവ് പ്രതീക്ഷിക്കാം.

ഇതിന് പുറമെ നാന്നൂറ് കോടിരൂപവരെ വിറ്റുവരവുള്ള കോര്‍പറേറ്റ് കമ്പനികള്‍ക്ക് നിലവിലുള്ളനികുതി ഇരുപത്തിയഞ്ച് ശതമാനമാണ്. ഇത് ഇരുപത്തിരണ്ടോ ഇരുപത് ശതമാനമോ ആയി കുറയ്ക്കണമെന്നതും പരിഗണിക്കാനിടയുണ്ട്. എന്നാല്‍ പ്രത്യക്ഷനികുതി വരുമാനത്തിലെ കുറവ് നികത്തേണ്ടതിനാല്‍ അതിനായുള്ള തന്ത്രപരമായ സമീപനവും ബജറ്റിലുണ്ടാകും.

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...