അടച്ചുപൂട്ടിയെന്ന പ്രചാരണം തെറ്റ്; വിൽപ്പന വരെ പ്രവർത്തിക്കുമെന്ന് എയർ ഇന്ത്യ

air-india-04
SHARE

സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് അടച്ചുപൂട്ടുമെന്ന വാര്‍ത്തകള്‍ തളളി എയര്‍ഇന്ത്യ. വില്‍പന നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ പ്രവര്‍ത്തനം തടസമില്ലാതെ മുന്നോട്ട്കൊണ്ടുപോകുമെന്ന് എയര്‍ഇന്ത്യ അറിയിച്ചു. വാങ്ങാന്‍ ആളെ കിട്ടിയില്ലെങ്കില്‍ ആറുമാസത്തിനകം എയര്‍ ഇന്ത്യ പൂട്ടേണ്ടിവരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി എയര്‍ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. 

വില്‍പന നടപടി പുരോഗമിക്കുകയാണെങ്കിലും പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ശ്രമമെന്ന് എയര്‍ഇന്ത്യ വ്യക്തമാക്കി. എയര്‍ഇന്ത്യ പൂട്ടുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പ്രവര്‍ത്തനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ മാസം എയര്‍ഇന്ത്യയുടെ വില്‍പന നടപടികള്‍ പരമാവധി മുന്നോട്ട്കൊണ്ടു പോകാനാണ് ശ്രമം.60,000 കോടി രൂപയുടെ കടബാധ്യത എയര്‍ഇന്ത്യക്കുണ്ട്. ഇത് ഒരു സ്പെഷ്യല്‍ പര്‍പസ് വെഹിക്കിളിലേക്ക് മാറ്റിയേക്കുമെന്ന് സൂചനയുണ്ട്. 

കേന്ദ്രആഭ്യന്തര മന്ത്രി, ധനമന്ത്രി തുടങ്ങിയവരടങ്ങുന്ന ഉന്നതതല സമിതി ഇത് സംബന്ധിച്ച തീരുമാനം കൈകൊളളും.2011..2012 സാമ്പത്തികവര്‍ഷം മുതല്‍ ഈ ഡിസംബര്‍വരെ മുപ്പതിനായിരത്തി അഞ്ഞൂറ്റിഇരുപതുകോടി ഇരുപത്തിയൊന്ന് ലക്ഷംരൂപ എയര്‍ ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ നിക്ഷേപിച്ചിട്ടുണ്ട്.രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍ഡിഗോ, അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേയ്സ് എന്നിവര്‍ എയര്‍ഇന്ത്യ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി ചര്‍ച്ചകള്‍ നടത്തിയതായി സൂചനയുണ്ട്. 

MORE IN BUSINESS
SHOW MORE
Loading...
Loading...