ചെറുകിട നിക്ഷേപങ്ങളിൽ മികച്ചത് കെവിപി: 9 കൊല്ലം കൊണ്ട് നിക്ഷേപം ഇരട്ടിയാകും

money
SHARE

രാജ്യത്തെ ചെറുകിട നിക്ഷേപ പദ്ധതികളില്‍ ഏറ്റവും മികച്ച ഒരു പദ്ധതിയാണ് കിസാന്‍ വികാസ് പത്ര. ഏതാണ്ട് 9 കൊല്ലം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കാന്‍ കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിക്കുന്നതിലൂടെ സാധിക്കും.

1988ല്‍ ആരംഭിച്ച കിസാന്‍ വികാസ് പത്ര ഏതാനും മാറ്റങ്ങളോടെ കഴിഞ്ഞ വര്‍ഷമാണ് പുറത്തിറക്കിയത്. നിലവില്‍ 7.6 ശതമാനമാണ് പലിശ.സാമ്പത്തിക വര്‍ഷത്തെ ഓരോ പാദത്തിലും പദ്ധതിയുടെ പലിശ നിരക്ക് പുതുക്കും. എന്നാല്‍ നിലവില്‍ നിക്ഷേപം നടത്തിയവരുടെ പലിശയില്‍ മാറ്റമുണ്ടാകില്ല. ഏറ്റവും കുറഞ്ഞത് 1000 രൂപ നിക്ഷേപിച്ച് പദ്ധതിയില്‍ ചേരാം. പോസ്റ്റ് ഓഫിസുകളെയാണ് പദ്ധതിയില്‍ നിക്ഷേപിക്കുന്നതിനായി സമീപിക്കേണ്ടത്.1,000 രൂപ, 5,000 രൂപ, 10,000 രൂപ, 50,000 രൂപ എന്നിങ്ങനെയുള്ള മൂല്യത്തിലാണ് കെവിപി നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തിറക്കിയിട്ടുള്ളത്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല.

രണ്ടര വര്‍ഷം കഴിയുമ്പോള്‍ ആവശ്യമെങ്കില്‍ പണം പിന്‍വലിക്കാന്‍ കഴിയും.50,000 രൂപയ്ക്കുമുകളിലുള്ള നിക്ഷേപത്തിന് പാന്‍ കാര്‍ഡ് നല്‍കണം.10 ലക്ഷത്തിനുമുകളിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ വരുമാനത്തിന് തെളിവുകൂടി ഹാജരാക്കണം. കിസാന്‍ വികാസ് പത്ര സര്‍ട്ടിഫിക്കറ്റിന്മേല്‍ വായ്പ ലഭിക്കും. വായ്പയുടെ പലിശ നിരക്ക് താരതമ്യേന കുറവായിരിക്കും. വികാസ് പത്രയിലെ നിക്ഷേപത്തിന് 80സി പ്രകാരമുള്ള നികുതിയിളവുകളൊന്നുമില്ല. നിക്ഷേപത്തില്‍ നിന്നുള്ള മൂലധന നേട്ടത്തിനും നികുതിയിളവില്ല. സര്‍ക്കാരിന്റെ പദ്ധതിയായതിനാല്‍ പൂര്‍ണമായും സുരക്ഷിതമാണ്.

MORE IN BUSINESS
SHOW MORE
Loading...
Loading...