ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം വെട്ടിക്കുറച്ച് ലോകബാങ്ക്

INDIA-ECONOMY/RUPEE-GOVT
SHARE

ലോകബാങ്ക് ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം വെട്ടിക്കുറച്ചു. ഈ സാമ്പത്തിക വര്‍ഷം വെറും 5 ശതമാനം വളര്‍ച്ച മാത്രമേ ഇന്ത്യക്ക് കൈവരിക്കാന്‍ സാധിക്കൂ എന്ന് ലോകബാങ്ക് വ്യക്തമാക്കി. 6 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ച സ്ഥാനത്താണിത്

2019-2020 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ 11 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിയുമെന്ന് ലോകബാങ്ക് വ്യക്തമാക്കി. ആറ് ശതമാനം വളര്‍ച്ച പ്രതീക്ഷിച്ച സ്ഥാനത്ത് 5 ശതമാനം വളര്‍ച്ച മാത്രമാണ് ഈ സാമ്പത്തിക വര്‍ഷം ഇന്ത്യക്ക് ഉണ്ടാവുക. അതേ സമയം ബംഗ്ലദേശിന്റെ വളര്‍ച്ച 7 ശതമാനത്തിന് മുകളിലായിരിക്കും.ഇന്ത്യയിലെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ തകര്‍ച്ച വായ്പകള്‍ ലഭ്യാമാക്കുന്നതിനെ ബാധിച്ചിട്ടുണ്ടെന്ന് ലോകബാങ്ക് അഭിപ്രായപ്പെട്ടു. അടുത്ത സാമ്പത്തിക വര്‍ഷം വളര്‍ച്ച 5.8 ശതമാനമായി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്.ആഗോള സാമ്പത്തിക വളര്‍ച്ച 2.5 ശതമാനമായിരിക്കുമെന്നാണ് ലോകബാങ്കിന്‍റെ കണക്കുകൂട്ടല്‍. വികസ്വര രാജ്യങ്ങളുടെ വളര്‍ച്ച 4.1 ശതമാനമായി മെച്ചപ്പെടുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

MORE IN BUSINESS
SHOW MORE
Loading...
Loading...