അമേരിക്കയില്‍ പലിശ നിരക്ക് കുറച്ചു; സ്വര്‍ണ വില ഉയര്‍ന്നേക്കും

gold
SHARE

2008ന് ശേഷം ഇതാദ്യമായി അമേരിക്കയില്‍ പലിശ നിരക്ക് കുറച്ചു. കാല്‍ശതമാനം കുറവാണ് പലിശ നിരക്കില്‍ വരുത്തിയിരിക്കുന്നത്. ആഗോള വ്യാപാര യുദ്ധം ഉയര്‍ത്തുന്ന ഭീഷണിയും കുറഞ്ഞ പണപ്പെരുപ്പ നിരക്കുമാണ് പലിശ നിരക്ക് കുറക്കുന്നതിന് കാരണം

2008 ലെ ആഗോള സാമ്പത്തിക മാന്ദ്യ കാലയളവില്‍ അമേരിക്കയില്‍ പലിശ നിരക്ക് പൂജ്യമായിരുന്നു. പിന്നീട് പ്രതിസന്ധി അയഞ്ഞപ്പോള്‍ ഘട്ടം ഘട്ടമായി പലിശ നിരക്ക് കൂട്ടി. എന്നാല്‍നിലവില്‍ സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധികള്‍ കണക്കിലെടുത്താണ് പലിശ നിരക്കില്‍‌ കുറവ് വരുത്താന്‍ അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്‍റെ തീരുമാനം. വളര്‍ച്ചാ നിരക്ക് പിടിച്ചു നിര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ മറ്റ് രാജ്യങ്ങളുമായി അമേരിക്ക നടത്തുന്ന വ്യാപാര യുദ്ധം സൃഷ്ടിക്കുന്ന അനിശ്ചിത്വം മറികടക്കുന്നതിനും കൂടിയാണ് പലിശ നിരക്ക് കുറച്ചിരിക്കുന്നത്. 

എന്നാല്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് ആഗ്രഹിച്ചത് പോലെ വന്‍തോതില്‍ പലിശ നിരക്ക് കുറയ്ക്കുന്നതിന് ഫെഡറല്‍ റിസര്‍വ് തയ്യാറായിട്ടില്ല എന്നത് ശ്രദ്ദേയമാണ്. ആവശ്യമെങ്കില്‍ ഇനിയും പലിശ കുറയ്ക്കാമെന്ന് അമേരിക്കന്‍ കേന്ദ്ര ബാങ്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കയില്‍ പലിശ നിരക്ക് കുറയുന്നത് ഇന്ത്യന്‍ വിപണികള്‍ക്ക് ഗുണകരമാണ്. അമേരിക്കയില്‍ നിന്നുളള നിക്ഷേപം ഇന്ത്യയടക്കമുളള രാജ്യങ്ങളിലേക്ക് മാറ്റുന്നത് കൊണ്ടാണിത്. കൂടാതെ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് നിക്ഷേപകര്‍ സ്വര്‍ണം കൂടുതലായി വാങ്ങുന്നത് രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയരാനിടയാക്കും

MORE IN GULF
SHOW MORE
Loading...
Loading...