സിഎസ്ബി ബാങ്കിന്‍റെ പ്രാഥമിക ഓഹരി വില്‍പന ഇന്ന് മുതല്‍

csb
SHARE

തൃശൂര്‍ ആസ്ഥാനമായ സിഎസ്ബി ബാങ്കിന്‍റെ പ്രാഥമിക ഓഹരി വില്‍പന ഇന്ന് മുതല്‍ 26-ആം തീയതി വരെ.405 കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ഐപിഒ.

പ്രവര്‍ത്തന മൂലധനം വിപുലമാക്കുന്നതിന്‍റെ ഭാഗമായാണ് സിഎസ്ബി സിഎസ്ബി പ്രാഥമിക ഓഹരി വില്‍പന നടത്തുന്നത്.1.97 കോടി ഓഹരികളാണ് വില്‍ക്കുന്നത്.193 രൂപ മുതല്‍ 195 രൂപ വരെയാണ് ഒരു ഓഹരിയുടെ വില.  കുറഞ്ഞത് 75 ഓഹരികള്‍ക്കോ അതിന്‍റെ ഗുണിതങ്ങള്‍ക്കോ അപേക്ഷിക്കാം. ഓഹരി വില്‍പനയിലൂടെ 405 കോടി രൂ സമാഹരിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. നേരത്തെ കാത്തലിക് സിറിയന്‍ ബാങ്ക് എന്നറിയപ്പെട്ടിരുന്ന ബാങ്കിന്‍രെ പേര് സിഎസ്ബി എന്നാക്കി മാറ്റുകയായിരുന്നു. തൃശൂര്‍ ആസ്ഥാനമായ ബാങ്കിന് 13 ലക്ഷം ഉപഭോക്താക്കളുണ്ട്.  കേരളത്തിലും പുറത്തുമായി 412 ശാഖകളുളള ബാങ്ക് കഴിഞ്ഞ പാദത്തില്‍ 44 കോടി രൂപ ലാഭം നേടിയിരുന്നു.

MORE IN BUSINESS
SHOW MORE
Loading...
Loading...