പ്രതീക്ഷകൾ വെള്ളത്തിലായ പ്രളയത്തിൽ നിന്നും കരകയറി വ്യാപാരലോകം

kottaramonam-chn-0509
SHARE

മഹാപ്രളയത്തിനുശേഷം ഇതാദ്യമായി സജീവമായ ഒാണവിപണി വലിയ നേട്ടം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരലോകം.  ഇതുവരെ കാണാത്ത ഒാഫറുകളടക്കം പ്രഖ്യാപിച്ച് ഗൃഹോപകരണ വിതരണരംഗത്തെ പ്രമുഖരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

സര്‍വപ്രതീക്ഷകളും വെള്ളത്തിലായ മുന്‍വര്‍ഷത്തില്‍നിന്ന് വ്യാപാരലോകം പതിയെ കരകയറുകയാണ്. വിപണിയിലെ ഉണര്‍വ് വലിയ പ്രതീക്ഷകള്‍ നല്‍കുന്നു. ഇനിയുള്ള ഒാരോദിവസവും വിപണിയിലേക്കെത്തുന്ന ഉപഭോക്താക്കള്‍ക്കായി വിലനിലവാരത്തില്‍പോലും വലിയ വിട്ടുവീഴ്്ചകളോടെയാണ് ഒാഫറുകള്‍ അവതരിപ്പിച്ചിട്ടുള്ളത്. 

ഒാണം പിന്നിട്ടാലും ഈ ഒരുമാസക്കാലയളവ് നിര്‍ണായകമായാണ് വ്യാപാരകേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. കാരണം കഴിഞ്ഞ സീസണിലെ നഷ്ടക്കണക്ക് പരിഹരിക്കുന്നതിനപ്പുറം ഈ സീസണിലെ ബിസിനസ് പരുക്കില്ലാതെ കൊണ്ടുപോകേണ്ടതും ഇനിയൊരുവര്‍ഷക്കാലത്തേക്ക് അത്യാവശ്യമാണെന്ന് വിലയിരുത്തുന്നവരാണ് വ്യാപാരലോകത്ത് ഏറെയും.

MORE IN BUSINESS
SHOW MORE
Loading...
Loading...