കേന്ദ്രത്തിന്റെ സാമ്പത്തിക ഉത്തേജക പദ്ധതിയിൽ കണ്ണും നട്ട് വാഹന നിർമാണ മേഖല

automobile
SHARE

ഓഗസ്റ്റ് മാസത്തിലെ വാഹന വില്‍പനയും കുത്തനെ കുറഞ്ഞതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പദ്ധതിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് വാഹന നിര്‍മ്മാണ മേഖല. 29 ശതമാനം ഇടിവാണ് കഴിഞ്ഞ മാസം വാഹന വില്‍പനയിലുണ്ടായത്

കഴിഞ്ഞ മാസം അവസാനം പ്രഖ്യാപിച്ച ഉത്തേജന നടപടികളൊന്നും വാഹന വില്‍പനയിലെ കുത്തനെയുളള ഇടിവ് പരിഹരിക്കാന്‍ സഹായിച്ചില്ല. ഓഗസ്റ്റിലെ വാഹന വില്‍പനയും കുത്തനെ ഇടിഞ്ഞു.  കഴിഞ്ഞ വര്‍ഷത്തെ വില്‍പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 29 ശതമാനം ഇടിവാണ് കഴിഞ്ഞ മാസം ഉണ്ടായത്.മാരുതിയുടെ വില്‍പന 36 ശതമാനം കുറഞ്ഞ് 93,173 യൂണിറ്റുകളായി. കഴിഞ്ഞ വര്‍ഷം 1,45,895 എണ്ണം വിററ സ്ഥാനത്താണിത്.ഹ്യൂണ്ടായിയുടെ വില്‍പനയില്‍ 16.58 ശതമാനവും മഹീന്ദ്രയുടെ വില്‍പനയില്‍ 31.64 ശതമാനവും ഇടിവുമുണ്ടായി. 

ഓഗസ്റ്റ് മാസത്തില്‌ വില്‍പനയില്‍ ഏറ്റവും കൂടുതല്‍ കുറവ് നേരിട്ടത് ടാറ്റാ മോട്ടോേഴ്സാണ്.57.84 ശതമാനം. തൊട്ടു പിന്നില്‍ ഹോണ്ടയാണ് 51.29 ശതമാനം. ടയോട്ടയുടെ വില്‍പനയില്‍24.11 ശതമാനം കുറവും ഓഗസ്റ്റിലുണ്ടായി.വില്‍പന കുറഞ്ഞ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ക്കുളള നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറക്കണമെന്് വാഹന നിര്‍മ്മാതാക്കള ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്.ഈ മാസം 20ആം തീയതി ഗോവയില്‍ വെച്ച് ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരാനിരിക്കുകയാണ്.    അതേ സമയം നികുതി കുറക്കുന്നതിന് സാധ്യതയില്ലെന്നാണ് സൂചന. 

വാഹന മേഖലയുടെ ഉണര്‍വിനായി കഴിഞ്ഞ മാസം കേന്ദ്രം പ്രഖ്യാപിച്ച ഉത്തേജക പദ്ധതികള്‍ ഈ മാസം മുതല്‍ വിപണിയില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ കൂടുതല്‍  വാഹനങ്ങള് വാങ്ങുന്നതിനും 2020 മാര്‍ച്ചിന് മുമ്പ് വാങ്ങുന്ന ബിഎസ് 4 നിലവാരത്തിലുളള വാഹനങ്ങള്‍ അവയുടെ രജിസ്ട്രേഷന്‍ കാലാവധി കഴിയുന്നത് വരെ ഉപയോഗിക്കാനും കേന്ദ്രം അനുമതി നല്‍കിയിരുന്നു

MORE IN BUSINESS
SHOW MORE
Loading...
Loading...