സമുദ്രമാലിന്യം സംസ്കരിച്ച് ഷൂ; പ്രകൃതിസൗഹൃദ നിര്‍മ്മാണത്തിനായി അഡിഡാസ്

shoes
SHARE

സമുദ്രമാലിന്യം സംസ്കരിച്ച്  ഷൂ നിര്‍മിക്കുകയാണ് പ്രമുഖ ബ്രാന്‍ഡായ അഡിഡാസ് .  ഈ വര്‍ഷം പത്തുലക്ഷം  പ്രകൃതിസൗഹൃദ ഷൂ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം . ശാന്ത സമുദ്രത്തില്‍ നിന്ന് ശേഖരിച്ച മാലിന്യം സംസ്കരിച്ചാണ്  നിര്‍മാണം  

ലോകമെമ്പാടുമുള്ള കായികതാരങ്ങളുടെ കുതിപ്പിന് കരുത്തേകിയ അഡിഡാസ് മറ്റൊരു കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് . കടലിലെ മാലിന്യമുക്തമാക്കുക. ശാന്തസമുദ്രത്തിന്റെ തീരങ്ങളില്‍ നിന്നും ദ്വീപുകളില്‍ നിന്നും ശേഖരിച്ച മാലിന്യം സംസ്കരിച്ച് നിര്‍മിച്ച ഷൂ വിപണിയില്‍ എത്തികഴിഞ്ഞു .  ഈ വര്‍ഷം 11 മില്യണ്‍ ഷൂ നിര്‍മിക്കുമെന്നാണ് അ‍ഡി‍ഡാസിന്റെ വാഗ്ദാനം . 2024ലോടെ അഡിഡാസ് ഉല്‍പന്നങ്ങളുടെ നിര്‍മാണം പൂര്‍ണമായും പ്ലാസ്റ്റിക് മുക്തമാക്കുകയാണ് ലക്ഷ്യം  . ഇത്തരം ഷൂസുകള്‍ ഉപയോഗിച്ച വലിച്ചെറിയേണ്ട്.   സംസ്കരിച്ചെടുത്ത് വീണ്ടും ഷൂ നിര്‍മിക്കാം  

MORE IN BUSINESS
SHOW MORE
Loading...
Loading...