റിയല്‍ എസ്റ്റേറ്റ്, കയറ്റുമതി മേഖലകളിലെ പ്രതിസന്ധി; പരിഹാരം ഉടൻ

real-estate
SHARE

പ്രതിസന്ധി നേരിടുന്ന റിയല്‍ എസ്റ്റേറ്റ്, കയറ്റുമതി മേഖലകളെ പുനരുദ്ധരിക്കുന്നതിനുളള പ്രത്യേക പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന.കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പദ്ധതികളുടെ തുടര്‍ച്ചയാണ് ഈ രണ്ട് മേഖലകള്‍ക്കുമുളള സഹായം.

നോട്ട് നിരോധനം , ജിഎസ്ടി എന്നിവയ്ക്ക് ശേഷം രാജ്യത്തെ റിയല്‍ എസ്റ്റേറ്റ്, കയറ്റുമതി മേഖലകള്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ആഗോള സമ്പദ് ‍വ്യവസ്ഥയിലെ പ്രശ്നങ്ങള്‍ കൂടിയായതോടെ ഈ രണ്ട് മേഖലകളും കൂടുതല്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. ഈ പശ്ചാത്തലത്തിലാണ് പ്രത്യേക ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇടക്കുവെച്ച് നിന്നു പോയ പദ്ധതികള്‍  പുനരാരംഭിക്കുന്നതിനുളള സഹായങ്ങള്‍ നല്‍കുന്നതിനും , വീട്ടുവാടക നയം മാറ്റുന്നതും ആലോചനയിലുണ്ട്.

ഭവന പദ്ധതികള്‍ക്ക് അനുമതി ലഭിക്കുന്നതിനുളള കാലതാമസം ഒഴിവാക്കുന്നതിനും കുറഞ്ഞ നിരക്കിലുളള കൂടുതല്‍ ഭവന പദ്ധതികള്‍ നടപ്പാക്കുന്നതിനും പദ്ധതിയുണ്ട്. ചെറുകിട കയറ്റുമതിക്കാര്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ ലഭ്യമാക്കുന്നതിനും ജിഎസ്ടിയ്ക്കായി ഇ - വാലറ്റ് പദ്ധതി നടപ്പാക്കുന്നതും ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.പ്രതിസന്ധി നേരിടുന്ന മേഖലകള്‍ക്ക് കൂടുതല്‍ സഹായം വരും ദിവസങ്ങളില്‍ നടപ്പാക്കുമെന്ന്ന ധനമന്ത്രി പറഞ്ഞിരുന്നു

MORE IN BUSINESS
SHOW MORE
Loading...
Loading...