ക്രോസ് ഓവർ സ്റ്റൈലിൽ മാരുതിയുടെ എക്സ് എൽ സിക്സ്; വിപണിയിൽ

xl6new22
SHARE

മാരുതി സുസുകിയുടെ പുതിയ മോഡലായ എക്സ് എല്‍ സിക്സ് വിപണിയില്‍. 9.79 ലക്ഷം രൂപ മുതല്‍ 11.46 ലക്ഷം രൂപ വരെയാണ് വില. എര്‍ട്ടിഗ അടിസ്ഥാനമാക്കിയുളള എംപിവി ആണ് എക്സ് എല്‍ സിക്സ്. രൂപ ഭംഗിയും അത്യാധുനിക സൗകര്യങ്ങളുമാണ് എക്സ് എല്‍ സിക്സിന്‍റെ പ്രധാന സവിശേഷതകള്‍. ക്രോസ് ഓവര്‍ സ്റ്റൈലില്‍ എത്തിയിരിക്കുന്ന വാഹനത്തിന്‍റെ ഗ്രില്ലാണ് പ്രധാന ആകര്‍ഷണം.  15 ഇഞ്ച് മള്‍ട്ടി സ്പോക് അലോയ് വീലുകള്‍ ,എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പ്  എന്നിവ ആണ് മറ്റ് എക്സ്റ്റീരിയര്‍  സവിശേഷതകള്‍. 

എര്‍ട്ടിഗയ്ക്ക് സമാനമായ ഇന്‍രീറിയര്‍ കറുപ്പ് നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്.സ്റ്റിയറിംഗ് വീലില്‍ ഘടിപ്പിച്ചിരിക്കുന്ന ബ്ലൂടൂത്ത് , ഓഡിയോ., ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും ഉണ്ട്. ആറ് സീറ്റുളള എക്സ് എല്‍ സിക്സില്‍ ഓട്ടോമാറ്റിക് ക്ലൈമററ് കണ്‍‌ട്രോള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, കീലെസ് എന്‍ട്രി, എന്നിവയും ഉണ്ട്. ബിഎസ് 6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന എക്സ് എല്‍ സിക്സ് 1.5 ലിറ്ററ്‍ കെ 15 പെട്രോള്‍ എഞ്ചിന്‍ ഹെബ്രിഡ് സാങ്കേതിക വിദ്യ ഉള്‍ക്കൊളളിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. മാനുവല്‍ മോഡലിന് 19.01 കിലോമീറ്ററും ഓട്ടോമാറ്റികിന് 17.99 കിലോ മീറ്ററുമാണ് മൈലേജ്.

MORE IN BUSINESS
SHOW MORE
Loading...
Loading...