വില്‍പ്പനയില്‍ ഇടിവ്; വൻ ഡിസ്കൗണ്ടുകളുമായി വാഹന നിര്‍മ്മാതാക്കള്‍

CARS
പ്രതീകാത്മക ചിത്രം
SHARE

വില്‍പന കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ വന്‍ ഡിസ്കൗണ്ടുകളുമായി വാഹന നിര്‍മ്മാതാക്കള്‍. ചരിത്രത്തിലെ ഏറ്റവും വലിയ ഓഫറുകളും വിലക്കുറവുമാണ് കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്

വില്‍പന കുത്തനെ കുറഞ്ഞ പശ്ചാത്തലത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇളവുകളാണ് വാഹന നിര്‍മ്മാതാക്കള്‍ നല്‍കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി എങ്ങനെയെങ്കിലും വാഹനങ്ങള്‍ വിററഴിക്കാനുളള ശ്രമത്തിലാണ്. 

മാരുതിയുടെ ഏറ്റവുമധികം വില്‍പനയുളള സെഡാന്‍ ആയ ഡിസയര്‍ വാങ്ങുമ്പോള്‍ 50,000 രൂപയാണ് ഡിസ്കൗണ്ട് ലഭിക്കുക. ഇതിന് പുറമേ  സൗജന്യ ഇന്‍ഷുറന്‍സ്, എക്സ്ചേഞ്ച് ബോണസ് എല്ലാം കൂടി ചേര്‍ക്കുമ്പോള്‍ ആകെ 70,000 രൂപയുടെ കുറവ് ലഭിക്കും. സ്വിഫ്റ്റിന് ആകെ 68,000 രൂപയും ബലേനോ, വിറ്റാര ബ്രസ തുടങ്ങിയവക്ക് 60,000 രൂപയും വിലക്കുറവ് ലഭിക്കും. ഹ്യൂണ്ടായി 40,000 രൂപ - 60,000 രൂപ വരെയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. 55,000 രൂപ മുതല്‍ 80,000 രൂപ വരെയാണ് ടാറ്റാ മോട്ടേഴ്സ് നല്‍കുന്ന ഓഫര്‍. മഹീന്ദ്ര  20,000 രൂപ മുതല്‍ 81,500 രൂപ വരെയാണ് വിലക്കുറവ് നല്‍കിയിരിക്കുന്നത്. 

MORE IN BUSINESS
SHOW MORE
Loading...
Loading...