ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് എസ്‌യുവി ഹ്യൂണ്ടായി കോന കേരളത്തിലും

kona
SHARE

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക്ക് എസ്.യു.വി ഹ്യുണ്ടായി കോന കേരളത്തിലും. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ വാഹനം പുറത്തിറക്കി

ആകർഷകമായ ഡിസൈനും മികച്ച ഡ്രൈവിംങ്ങ് ടെക്നോളജിയുമായാണ് കോന വിപണിയിലെത്തുന്നത്. ഒറ്റ ചാർജിങ്ങിൽ 450 കിലോമീറ്റർ സഞ്ചരിക്കും. അതിവേഗ ചാർജിങ്ങാണ് കോന ഇലക്ട്രിക്കിന്റെ പ്രധാന പ്രത്യേകത.  ഒരു മണിക്കൂറിനുള്ളിൽ 80 ശതമാനം ചാർജാകും. പോർട്ടബിൾ, എ.സി വാൾ ബോക്സ് എന്നിങ്ങനെ രണ്ടുതരം ചാർജറുകളാണ് കോനയിൽ ഉള്ളത്. വ്യത്യസ്ഥ രീതിയിലുള്ള ഡ്രൈവിംങ്ങ് മോഡുകളും ഇലക്ട്രിക്ക് കോനയിൽ ഒരുക്കിയിട്ടുണ്ട്. പത്തു സെക്കൻറിൽതാഴെ സമയംകൊണ്ട് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ കോനയ്ക്ക് സാധിക്കുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. പൊതുഗതാഗതം പൂർണമായും വൈദ്യുത വാഹനങ്ങളിലേക്ക് മാറ്റുന്നതിനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

 25.33 ലക്ഷം രൂപ മുതലാണ് കേരളത്തിലെ എക്സ്ഷോറൂം വില.

MORE IN BUSINESS
SHOW MORE
Loading...
Loading...