കുതിച്ച് സ്വര്‍ണ വില; പവന് 26,000 രൂപ കടന്നു

gold-rate-web
SHARE

റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു.പവന്‍റെ വില 26,000 രൂപ കടന്നു.ഗ്രാമിന് 25 രൂപ വര്‍ധിച്ച് 3265 രൂപയായി. പവന് 200 രൂപ ഉയര്‍ന്ന് 26,120 രൂപയാണ് ഇന്നത്തെ നിരക്ക്. 

രാജ്യാന്തര വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ട്രോയ് ഔണ്‍സിന് 20 ഡോളര്‍ ഉയര്‍ന്ന് 1443 ഡോളറാണ് രാജ്യാന്തര വിപണിയിലെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. ഗ്രാമിന് 195 രൂപയും പവന് 1560 രൂപയും ഒരു മാസത്തിനിടെ വര്‍ധിച്ചു.ഈ മാസം അവസാനം അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറക്കുമെന്ന സൂചനകളുണ്ട്. പലിശ കാല്‍ ശതമാനം കുറക്കുമെന്നാണ് വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നത് വര്‍ധിച്ചതാണ് രാജ്യാന്തര വിപണിയില്‍ വില ഉയരാന്‍ കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലെ ഇഠിവും സ്വര്‍ണ വില ഉയരാന്‍ കാരണമായി. . കേരളത്തില്‍ മഴ കുറയുകയും ഓണസീസണ്‍ ആവുകയും ചെയ്താല്‍ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നേക്കും

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...