സ്റ്റാർട്ടപ്പുകളില്‍ നിക്ഷേപം നടത്തി ബോളിവുഡ്; ഐശ്വര്യയും പ്രിയങ്കയുമുൾപ്പെടെ വൻ താരനിര

startup-bollywood-16
SHARE

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങളും. മുന്‍ നിര താരങ്ങളെല്ലാം സ്റ്റാര്‍ട്ടപ്പുകളില്‍ വന്‍തോതിലുളള നിക്ഷേപമാണ് നടത്തുന്നത് .ഏററവുമൊടുവില്‍ ഐശ്വര്യ റായി ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആംബീ എന്ന സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തിയിരിക്കുകയാണ്

പ്രിയങ്ക ചോപ്ര, ദീപികാ പദുകോണ്‍,ആലിയ ഭട്ട്,അക്ഷയ് കുമാര്‍, ഐശ്വര്യാ റായ്... വളര്‍ന്ന വരുന്ന സംരംഭങ്ങളില്‍ നിക്ഷേപം നടത്തുകയാണ് ബോളിവുഡ് സെലിബ്രിറ്റികളും. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാരാഷ്ട്രയിലെ ഒരു കാറ്റാടി വൈദ്യുതി സംരംഭമാണ് ഐശ്വര്യ റായ് ആദ്യമായി നിക്ഷേപം നടത്തിയ സ്റ്റാര്‍ട്ടപ്പ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആംബീ എന്ന സ്റ്റാര്‍ട്ടപ്പിലാണ് ഏറ്റവുമൊടുവിലായി ഐശ്വര്യ നിക്ഷേപം നടത്തിയിരിക്കുന്നത്.

50 ലക്ഷം രൂപയാണ് ഐശ്വര്യ നല്‍കിയിരിക്കുന്നത്. വായുവിന്‍റെ ഗുണനിലവാരം പരിശോധിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന സംരംഭമാണ് ആംബീ. ബംബിള്‍ ഇന്ത്യ എന്ന ഡേറ്റിംഗ് ആപ്പിലാണ് പ്രിയങ്ക ചോപ്രയുടെ നിക്ഷേപം. ഫാഷന്‍ മേഖലയിലെ സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന  സ്റ്റാര്‍ട്ടപ്പായ സ്റ്റൈല്‍ ക്രാക്കറിലാണ് യുവതാരം ആലിയ ഭട്ട് നിക്ഷേപം നടത്തിയിരിക്കുന്നത്. ഡ്രം ഫുഡ്സ് ഇന്‍റര്‍നാഷണല്‍ എന്ന സ്റ്റാര്‍ട്ടപ്പിലാണ് ദീപികാ പദുകോണിന്‍റെ നിക്ഷേപം. 

സ്റ്റാര്‍ട്ടപ്പുകളിലേക്കുളള മൂലധന സഹായം പ്രോല്‍സാഹിപ്പിക്കുന്നതിന് ചില പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് നിക്ഷേപകരുടെ വിവരങ്ങള്‍ നല്‍കിയാല്‍ മൂലധന നിക്ഷേപത്തിന് നികുതി നല്‍കേണ്ട. ഈ സാഹചര്യത്തില്‍ കൂടുതല്‍ നിക്ഷേപകര്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നമെന്നാണ് പ്രതീക്ഷ.

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...