ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകള്‍ അസാധു; അവസാന തിയതി ആഗസ്റ്റ് 31

pancard12
SHARE

ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ അടുത്ത മാസം 31 ന് ശേഷം അസാധുവാകും. ആകെ 40 കോടി പാന്‍കാര്‍ഡുകളില്‍ 18 കോടി പാന്‍ കാര്‍ഡുകളും ഇതുവരെ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നാണ് കണക്കുകള്‍.

22 കോടി പാന്‍കാര്‍ഡുകള്‍ മാത്രമാണ് ഇത് വരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുളളത്. 18 കോടി പാന്‍ കാര്‍ഡുകള്‍ ഇത് വരെ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല. ഓഗസ്റ്റ് 31 ന് ശേഷം ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാക്കാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ തീരുമാനം. അതേ സമയം പാന്‍കാര്‍ഡില്ലെങ്കിലും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാം. 

ആധാറുപയോഗിച്ച് റിട്ടേണ്‍ സമര്‍പ്പിക്കാമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ആധാര്‍ മാത്രം ഉപയോഗിച്ച് റിട്ടേണ്‍ നല്‍കുമ്പോള്‍ സ്വമേധയാ പുതിയ പാന്‍ കാര്‍ഡ് ലഭിക്കും. ആദായ നികുതി വകുപ്പില്‍ റിട്ടേണ്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥനായിരിക്കും പാന്‍കാര്‍ഡ് നല്‍കുക. നേരത്തെ പല തവണ ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കാന്‍ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. പല തീയതികളും നിശ്ചയിച്ചെങ്കിലും പിന്നീട് അവസാന തീയതി നീട്ടി നല്‍കിയിരുന്നു.

WWW.INCOMETAXINDIAEFILING.GOV.IN  എന്ന വെബ്സൈറ്റ് വഴിയാണ് ആധാറും പാന്‍ കാര്‍ഡും പരസ്പരം ബന്ധിപ്പിക്കേണ്ടത്.കൂടാതെ 567678,56161 എന്ന നമ്പറുകള്‍ വഴി എംഎംഎസ് മുഖേനയും ബന്ധിപ്പിക്കാവുന്നതാണ്

MORE IN BUSINESS
SHOW MORE
Loading...
Loading...