രാജ്യത്തെ വ്യവസായ സൗഹൃദമാക്കും; നടപടികൾ ‌ലഘൂകരിക്കും; നടപ്പിലാക്കാൻ കേന്ദ്രസർക്കാർ

small-industry-law
SHARE

ചെറുകിട വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും ആരംഭിക്കുന്നതിനുളള നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിനുളള ശ്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ ഒരു വ്യാപാര സ്ഥാപനം തുടങ്ങുന്നതിന് 28 അനുമതികള്‍ ലഭിക്കണം. ഇതിന്‍റെ എണ്ണം ചുരുക്കി വ്യവസായ സൗഹൃദ രാജ്യമായി മാറാനുളള ശ്രമത്തിലാണ് ഇന്ത്യ. 

ഒരു തോക്ക് വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനും രാജ്യത്ത് നിയമപരമായി ആകെ 13 രേഖകള്‍ ഉണ്ടായാല്‍ മതി. എന്നാല്‍ ഒരു കച്ചവട സ്ഥാപനം തുടങ്ങുന്നതിന് വേണ്ടത് 28 രേഖകള്‍. ഇത് നേടിയെടുക്കുന്നതിനാകട്ടെ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുക്കും.ഒരു ഹോട്ടല്‍ തുടങ്ങുന്നതിന് 17 അനുമതിയാണ് ആവശ്യമുളളത്.ചൈനയിലും, സിംഗപൂരിലും ഇത് വെറും 4 എണ്ണം മാത്രമാണ്.നൂലാമാലകളില്‍ കുരുങ്ങി സംരംഭങ്ങള്‍ തുടങ്ങാന്‍ നിക്ഷേപകര്‍ മടിക്കുന്ന പ്രവണത അവസാനിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമം. ചെറുകിട വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും തുടങ്ങുന്നതിനുളള നടപടിക്രമങ്ങള്‍ ലഘൂകരിക്കും.

വിവിധ സര്‍ക്കാര്‍ ഏജന്‍സികളും പ്രാദേശിക ഭരണകൂടങ്ങളുമാണ് അനുമതി നല്‍കേണ്ടത് എന്നതിനാല്‍ ഇവയെല്ലാം ക്രോഡീകരിക്കുന്നതിനുളള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വ്യവസായ ചെറുകിട വ്യാപാര പ്രോല്‍സാഹന വകുപ്പാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. ഹോട്ടലുകളും ചെറുകിട വ്യാപാര സ്ഥാപനങ്ങളും തുടങ്ങുന്നതിന് രാജ്യത്തെമ്പാടും ഒരൊറ്റ നടപടിക്രമം എന്ന നിലയ്ക്കാണ് പദ്ധതിയൊരുക്കുന്നത്. 

MORE IN BUSINESS
SHOW MORE
Loading...
Loading...