കാറുകൊണ്ട് അക്ക്വേറിയം; മികച്ച വരുമാനം നേടി യുവ സംരംഭകൻ

car-aquarium
SHARE

കാറുകൊണ്ട് അക്ക്വേറിയം നിര്‍മിച്ച് തൊടുപുഴ സ്വദേശിയായ യുവാവ്. പഴയ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള അലങ്കാര വസ്തുക്കളില്‍ നിന്ന് മികച്ച വരുമാനം നേടാമെന്നും തെളിയിക്കുകയാണ് യുവ സംരംഭകന്‍.

വീടിന്റെ മുറ്റത്ത് കിടന്നിരുന്ന  ഈ വാഹനം ഇപ്പോള്‍  തൊടുപുഴ മണക്കാടുളള അര്‍ജുന്‍ കെ വേണുവിന്റെ സ്വീകരണ മുറിയിലാണുള്ളത്. എണ്‍പത്തിയാറ് മോഡല്‍ മാരുതി 800. ഇന്റിക്കേറ്ററും ബ്രേക്ക് ലൈറ്റുമൊക്കെയിട്ട് ഇങ്ങനെ വീടിന്റ ഭിത്തിയിലേക്ക് ചേര്‍ത്ത് പാര്‍ക്ക് ചെയ്തതുപോലെ തോന്നും. പിന്നിലെ ചില്ലിലൂടെ അകത്തേക്ക് നോക്കിയാല്‍  യാത്രക്കാര്‍, ഇങ്ങനെ നീന്തിക്കളിക്കുന്നത് കാണാം. 

ഇലക്ട്രോണിക്സില്‍  ബിരുദമുള്ള അര്‍ജുന്റെയും,   അനുജന്‍മാരുടെയും  ഒരുമാസത്തെ അധ്വാനത്തിന്റെ ഫലം– അലങ്കാര മത്സ്യവണ്ടി.

ഇതിന്റെ മുതല്‍മുടക്ക് എഴുപതിനായിരം രൂപ. വീടിനുള്ളില്‍ പല രൂപത്തിലും ഭാവത്തിലും അക്വേറിയങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന പുതു സംരംഭത്തിന്റെ പരീക്ഷണം കൂടിയാണിത്. അലങ്കാര മത്സ്യവണ്ടിയുടെ പരീക്ഷണ ഒാട്ടം, ചിത്രങ്ങളായും ദൃശ്യങ്ങളായും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.  

MORE IN BUSINESS
SHOW MORE