ഗ്രൂപ്പിൽ ചേർക്കാൻ നിങ്ങളുടെ സമ്മതം നിർബന്ധം; പുതിയ സുരക്ഷയുമായി വാട്സാപ്പ്

Whatsapp4-5
SHARE

ഗ്രൂപ്പുകളിൽ ചേർക്കുന്നതിനു മുൻപ് ചേർക്കേണ്ടയാളുടെ സമ്മതം നിർബന്ധമാക്കുന്ന പരിഷ്കാരം വാട്സാപ്പിൽ വരുന്നു. തിരഞ്ഞെടുപ്പിനു മുൻപ് വാട്സാപ് സ്വീകരിക്കുന്ന ശ്രദ്ധേയ നടപടികളിലൊന്നാണിത്. ഇപ്പോൾ ഗ്രൂപ്പുകളിൽ ചേർക്കുന്നതിനു വ്യക്തികളുടെ സമ്മതം ആവശ്യമില്ല.

പരിഷ്കാരം നിലവിൽ വരുമ്പോൾ, വാട്സാപ്പിന്റെ സെറ്റിങ്സിൽ ‘നോബഡി’, ‘മൈ കോൺടാക്ട്സ്’, ‘എവരിവൺ’ എന്നീ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. ‘നോബഡി’ എന്ന ഓപ്ഷനാണു തിരഞ്ഞെടുക്കുന്നതെങ്കിൽ അനുമതിയോടെ മാത്രമേ ഗ്രൂപ്പിൽ ചേർക്കാനാകൂ. ‘മൈ കോൺടാക്സ്’ കൊടുത്താൽ കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് അനുമതിയില്ലാതെ ചേർക്കാം. എവരിവൺ എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ ഇപ്പോഴത്തെ സ്ഥിതി തുടരും.

ഗ്രൂപ്പിലേക്കുള്ള ക്ഷണം 3 ദിവസം നിലനിൽക്കും. മറുപടി നൽകിയില്ലെങ്കിൽ സ്വയം റദ്ദാകും

MORE IN BUSINESS
SHOW MORE