രാജ്യത്ത് ശതകോടീശ്വരന്മാരുടെ എണ്ണം 37 ശതമാനം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

billioner
SHARE

രാജ്യത്ത് അടുത്ത അഞ്ചുകൊല്ലം കൊണ്ട് ശതകോടീശ്വരന്മാരുടെ എണ്ണം 37 ശതമാനം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. ആഗോള തലത്തിലേതിനേക്കാളും ഏഷ്യന്‍ രാജ്യങ്ങളിലേതിനേക്കാളും വലിയ വളര്‍ച്ചയാണിത്. കഴിഞ്ഞ അഞ്ചുകൊല്ലം കൊണ്ട് ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ 116 ശതമാനം വര്‍ധനയാണുണ്ടായത്. 

ഇംഗ്ലണ്ട് ആസ്ഥാനമായ പ്രോപ്പട്ടി കണ്‍സള്‍ട്ടന്റ് നൈറ്റ് ഫ്രാങ്കാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2018നും 23 നുമിടയില്‍ ഏഷ്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ 27 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാകും. വടക്കേ അമേരിക്കയില്‍ 17 ശതമാനവും യൂറപ്പില്‍ 18 ശതമാനവും മാത്രം വളര്‍ച്ചയുണ്ടാകുമെന്നിരിക്കെയാണ് ഇന്ത്യയില്‍ 37 ശതമാനം അധികം ശതകോടീശ്വരന്മാരുണ്ടാകുക. 2022 ആകുമ്പോഴേയ്ക്ക് ലോകത്തെ ആകെ ശതകോടീശ്വരന്മാരുടെ മൂന്നിലൊന്ന് ഏഷ്യയിലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നു കോടി ഡോളറോ അതിലധികമോ സ്വത്തുള്ള ഹൈ നെറ്റ്‌വര്‍ത്ത് ഇന്‍ഡിവിജ്വല‍്സിന്റെ ഗണത്തില്‍ 39 ശതമാനം വര്‍ധനയുണ്ടാകും. ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍ ഫിലിപ്പീന്‍സും ചൈനയും. ഇന്ത്യയില്‍ ബെംഗളൂരുവിലായിരിക്കും ഈ ഗണത്തില്‍ വരുന്നവര്‍ അഅധികമുണ്ടാകുക. 

40 ശതമാനം വളര്‍ച്ച കൈവരിച്ച് ലോകത്തെ ആദ്യ അഞ്ച് നഗരങ്ങളുടെ തലത്തിലേക്ക് ബെംഗളൂരു വളരും. ഹൈ നെറ്റ്‌വര്‍ത്ത് ഇന്‍ഡിവിജ്വല്‍സിന്റെ ഗണത്തില്‍ പെടുന്നവര്‍ സ്വത്തിന്റെ നാലിനൊന്ന് വസ്തുവിലാണ് നിക്ഷേപിക്കുന്നത്. ഇവരില്‍ 25 ശതമാനംപേരും രാജ്യത്തിനുപുറത്ത് വീട് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. ലോകമെമ്പാടുമുള്ള അറുനൂറ് വെല്‍ത്ത് മാനേജര്‍മാരെയും സ്വകാര്യ ബാങ്കര്‍മാരെയും പങ്കെടുപ്പിച്ചാണ് നൈറ്റ് ഫ്രാങ്ക് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

MORE IN BUSINESS
SHOW MORE