തന്റെ പേര് ജാതീയതയ്ക്കെതിരായി അച്ഛന്റെ ബ്രാൻഡിങ്: അമിതാബ് ബച്ചൻ

amithab-iaa
SHARE

ധാർമികതയിൽ ഊന്നിയുള്ള പരസ്യലോകത്തെക്കുറിച്ച് തുറന്നചർച്ചകൾക്ക് വേദിയൊരുക്കി രാജ്യാന്തര അഡ്വർട്ടൈസിങ് അസോസിയേഷന്റെ ലോകസമ്മേളനം കൊച്ചിയിൽ തുടങ്ങി. പരസ്യരംഗത്തെ രാജ്യാന്തര കൂട്ടായ്മയായ ഇന്റർനാഷണൽ അഡ്വർട്ടൈസിങ് അസോസിയേഷന്റെ നാൽപത്തിനാലാം സമ്മേളനത്തിന്റെ പ്രമേയം ബ്രാൻഡ് ധർമ എന്നതാണ്.  രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള രണ്ടായിരത്തിലധികംപേർ പങ്കെടുക്കുന്ന സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.

ഐ.എ.എയുടെ 80 വർഷ ചരിത്രത്തിൽ ഇതാദ്യമായാണ് വേൾഡ് കോൺഗ്രസിന് ഇന്ത്യ വേദിയാകുന്നത്. ചലച്ചിത്ര താരം അമിതാബ് ബച്ചൻ, ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ അടക്കമുള്ള പ്രമുഖർ ആദ്യ ദിനം സമ്മേളനത്തിനെത്തി. ധാർമികതയിൽ ഊന്നിയുള്ള ഉൽപ്പന്നങ്ങളുടെ ബ്രാൻഡിങ്ങാണ് ആരോഗ്യകരമായ വിപണിയുടെ ലക്ഷണമെന്ന് പറഞ്ഞ അമിതാബ് ബച്ചൻ, ലഹരി ഉൽപ്പന്നങ്ങളുടെ പരസ്യങ്ങളിൽ താൻ അഭിനയിക്കാറില്ലെന്നും ചൂണ്ടിക്കാട്ടി.

രാജ്യാന്തര ബ്രാൻഡുകളോട് പൊരുതി ലോകവിപണിയിൽ സ്വന്തം ഉൽപ്പന്നങ്ങൾക്ക് മികച്ചയിടം കണ്ടെത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞത് വലിയ നേട്ടമാണ്. ജാതീയതയ്ക്കെതിരായി തന്റെ അച്ഛൻ സ്വീകരിച്ച ബ്രാൻഡിങ്ങാണ് ബച്ചൻ എന്ന പേരെന്നും അമിതാബ് ബച്ചൻ പറഞ്ഞു. 

വിശിഷ്ട വ്യക്തികൾ ഐപാഡിൽ വിരലമർത്തി നിലവിളക്ക് തെളിയിച്ചായിരുന്നു വേൾഡ് കോൺഗ്രസിന്റെ ഉദ്ഘാടനം. ചടങ്ങിൽ ദക്ഷ സേത്തിന്റെ നേതൃത്വത്തിലുള്ള നൃത്തപരിപാടിയും നടന്നു.  കല്യാൺ ജ്വല്ലേഴ്സ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമനെ ചടങ്ങിൽ ആദരിച്ചു.

വിശിഷ്ട വ്യക്തികൾ ഐപാഡിൽ വിരലമർത്തി നിലവിളക്ക് തെളിയിച്ചായിരുന്നു വേൾഡ് കോൺഗ്രസിന്റെ ഉദ്ഘാടനം. ചടങ്ങിൽ ദക്ഷ സേത്തിന്റെ നേതൃത്വത്തിലുള്ള നൃത്തപരിപാടിയും നടന്നു.  കല്യാൺ ജ്വല്ലേഴ്സ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമനെ ചടങ്ങിൽ ആദരിച്ചു

MORE IN BUSINESS
SHOW MORE