കൊച്ചിയിലെ പെട്രോ കെമിക്കൽ കോംപ്ലക്സിൽ നിക്ഷേപം നടത്താൻ അഡ്നോക്

Abudhabi-oil-company-CM
SHARE

കൊച്ചിയിലെ പെട്രോ കെമിക്കൽ കോംപ്ലക്സിൽ നിക്ഷേപം നടത്താൻ അബുദബി ദേശീയ എണ്ണക്കമ്പനിയായ അഡ്നോക് സന്നദ്ധതയറിയിച്ചു. അബുദബിയിൽ മുഖ്യമന്ത്രി പിണറായി വിജയനും യു.എ.ഇ മന്ത്രി സുൽത്താൻ ജാബറുമായി നടത്തിയ കൂടിക്കാഴചയിലാണ് തീരുമാനം. യു.എ.ഇ ഉപപ്രധാനമന്ത്രിയടക്കമുള്ളവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

അബുദബിയിലെ അഡ്‌നോക് ആസ്ഥാനത്ത് സഹമന്ത്രിയും അഡ്നോക് ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ അഹ്മദ് അൽ ജാബറുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിലാണ് നിക്ഷേപ സന്നദ്ധത അറിയിച്ചത്. ഇതിനായി സംയുക്ത കർമസമിതി രൂപീകരിക്കും. സമിതിയുടെ പഠനശേഷം യു.എ.ഇ മന്ത്രിതലസംഘം കൊച്ചിയിലെത്തി തുടർനടപടി സ്വീകരിക്കും. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ നിക്ഷേപം നടത്താനും കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. പെട്രോളിയം മേഖലയിലെ വികസനത്തിനാവശ്യമായ സ്ഥലസൗകര്യം കൊച്ചിയിൽ ലഭ്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. വൈകിട്ട്, യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കേരളീരോടുള്ള പ്രത്യേക പരിഗണനയ്ക്കു നന്ദിയറിയിച്ച മുഖ്യമന്ത്രി, ഉപപ്രധാനമന്ത്രിയെ കേരളത്തിലേക്കു ക്ഷണിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കെ.ഇളങ്കോവൻ, യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി, വ്യവസായി എം.എ.യൂസഫ് അലി തുടങ്ങിയവർ മുഖ്യമന്ത്രിയെ അനുഗമിച്ചു.

MORE IN BUSINESS
SHOW MORE