31 ദിവസത്തിനിടെ എയർടെല്ലിന് നഷ്ടം 5.7കോടി വരിക്കാർ; അമ്പരന്ന് കമ്പനി

airtel-business
SHARE

ടെലിക്കോം സേവനദാതാക്കളായ എയർടെല്ലിന് 2018 ഡിസംബറിൽ മാത്രം നഷ്ടമായത് 5.7 കോടി ഉപയോക്താക്കളെ. കമ്പനി തന്നെയാണ് ഇക്കാര്യം വ്യക്കമാക്കിയത്. ഡിസംബര്‍ അവസാനത്തെ കണക്കുകൾ അനുസരിച്ച് 28.42 കോടി ഉപയോക്താക്കളാണ് ഇന്ത്യയിൽ എയർടെല്ലിനുള്ളത്. ട്രായുടെ കണക്കനുസരിച്ച് 34.1 കോടി മൊബൈൽ ഉപയോക്താക്കളാണ് നവംബർ അവസാനം എയർടെല്ലിനുണ്ടായിരുന്നത്. 

ഡിസംബർ അവസാനത്തോടെ ഏകദേശം 5.7 കോടി ഉപയോക്താക്കൾ എയർടെല്ലിനോട് വിടപറഞ്ഞതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഇതോടെ ആകെ വരിക്കാരുടെ കാര്യത്തിൽ ജിയോയും എയർടെല്ലും തമ്മിലുള്ള അന്തരം ഗണ്യമായി കുറഞ്ഞു. 28 കോടി ഉപയോക്താക്കളാണ് ഡിസംബർ അന്ത്യത്തിൽ‌ ജിയോയ്ക്കുണ്ടായിരുന്നത്. 

4ജി ഉപയോക്താക്കളുടെ കാര്യത്തിൽ എയർടെല്ലിനെ സംബന്ധിച്ചിടത്തോളം പുരോഗതിയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ പാദത്തിന്‍റെ അവസാനം 7.71 കോടി 4ജി ഉപയോക്താക്കളാണ് എയർടെല്ലിന് ഉണ്ടായിരുന്നത്. എന്നാൽ ജിയോയുടേത് 4ജി വരിക്കാർ മാത്രമാണ്. എയർടെല്ലിന്റേത് 4ജി, 3ജി, 2ജി വരിക്കാരും ഉൾപ്പെടുന്നതാണ്.

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.