വാട്സാപ്പ് മെസഞ്ചറുമായി ബന്ധിപ്പിക്കുന്നു; സുരക്ഷയെ ബാധിക്കുമോ ? സംശയങ്ങൾ

whatsaap-merging
SHARE

മെസഞ്ചറും വാട്സാപ്പും ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ഇന്ന് ചിന്തിക്കാൻ പോലും സാധിക്കില്ല. ഓരോ സെക്കൻഡിലും സോഷ്യൽമീഡിയയിലൂടെയാണ് ഇന്നത്തെ സമൂഹത്തിന്റെ സഞ്ചാരം. സുരക്ഷാപാളിച്ചകളുണ്ടെങ്കിലും ഇവയെ ഒഴിവാക്കിയുള്ള ദിനങ്ങൾ അസാധ്യം. 

ടെക് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു വാർത്തയാണ് ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ടിരിക്കുന്നത്. വാട്സാപ്പ് മറ്റ് മെസേജിങ് സേവനങ്ങളുമായി ബന്ധിപ്പിക്കാൻ പോകുന്നുവെന്നാണ് ആ വാർത്ത. ഫെയ്സ്ബുക്കിന് കീഴിലുള്ള വാട്സാപ്പ് മറ്റുള്ളവയുമായി ബന്ധിപ്പിക്കുമ്പോൾ സുരക്ഷാസംബന്ധമായ ചോദ്യങ്ങളാണ് എല്ലാവരുടേയും മനസിൽ ഉയരുന്നത്. ഏറ്റവും സുരക്ഷിതമായ മെസേജിങ് ആപ്ളിക്കേഷനാണ് വാട്സാപ്പെന്ന് പൊതുവെ എല്ലാവരും വിശ്വസിക്കുന്നു. ഈ വിശ്വാസ്യതക്കാണ് കോട്ടം തട്ടുന്നത്. 

ഫെയ്സ്ബുക്ക് സന്ദേശങ്ങൾ ഇനി വാട്സാപ്പിലേക്കും ഇൻസ്റ്റഗ്രമിലേക്കും അയക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. അതുപോലെ വാട്സാപ്പ് സന്ദേശങ്ങൾ മെസഞ്ചറിലേക്കും അയക്കാനാകും. വാട്സാപ്പിന്റെ എൻഡ് ടു എൻഡ് സുരക്ഷയൊക്കെ നഷ്ടപ്പെട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 

അണിയറ പ്രവർത്തികൾ ഫെയ്സ്ബുക്ക് അധികൃതർ തുടങ്ങിക്കഴിഞ്ഞതായി വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വൻ ബിസിനസാണ് ലക്ഷ്യമെന്നു സൂചനയുണ്ട്. കൂടാതെ വാട്സാപ്പ്, മെസഞ്ചർ, ഇൻസ്റ്റഗ്രാം എന്നിവ കൂടുതൽ ജനകീയമാക്കാനും ഉദ്ദേശിക്കുന്നു. അതേസമയം മൂന്നു ആപ്പുകളും പ്രത്യേകമായി തന്നെ നിലകൊള്ളും. 

MORE IN BUSINESS
SHOW MORE