വാട്സാപ്പിൽ കാത്തിരുന്ന ഫീച്ചർ എത്തി; ലഭ്യം ഈ ഫോണിൽ മാത്രം

Social-Media
SHARE

ഉപയോക്താക്കൾ ഏറെ കാത്തിരുന്ന മറ്റൊരു ഫീച്ചർ കൂടി അവതരിപ്പിച്ച് വാട്സാപ്പ്. ഇതിൽ പ്രധാനം ഗ്രൂപ്പ് ചാറ്റുകൾക്കിടെ ഗ്രൂപ്പ് അംഗങ്ങൾക്ക് സ്വകാര്യ സന്ദേശങ്ങളയക്കാൻ സാധിക്കുന്ന ഫീച്ചറാണ്. ആപ്പിൾ ഐഒഎസിന്റെ പുതിയ പതിപ്പിലാണ് ഈ സൗകര്യം ലഭിക്കുക. 

വാട്സ്ആപ്പിലെ പുതിയ ഫീച്ചറുകളെ കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാറുള്ള വാട്‌സാപ് ബീറ്റാ ഇന്‍ഫോ എന്ന വെബ്സൈറ്റ് ആണ് ഈ വിവരം പുറത്തുവിട്ടത്. റിപ്ലൈ പ്രൈവറ്റ്ലി എന്നാണ് ഈ ഫീച്ചറിന് പേര്. വാട്സാപ്പ് ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ അയക്കുന്ന ആളുകൾക്ക് സ്വകാര്യ സന്ദേശങ്ങൾ അയക്കാൻ ഇതുവഴി കഴിയും. 

ഈ ഫീച്ചര്‍ ഉപയോഗിക്കുന്നത് വഴി സന്ദേശം ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് ലഭിക്കുകയുമില്ല. ആൻഡ്രോയിഡ് ഒഎസിൽ കഴിഞ്ഞ നവംബർ മുതൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിരുന്നു. ഇതുകൂടാതെ ഐഒഎസ് ഉപയോക്താക്കൾക്ക് വിഡിയോ, ഫോട്ടോ എഡിറ്റിങ്ങിനിടെ സ്റ്റിക്കറുകൾ ചേർക്കാനും കഴിയും.

ത്രി ഡി ടച്ച് ഫീച്ചറും പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഒരു കോൺടാക്റ്റിലെ സ്റ്റാറ്റസോ സ്റ്റോറിയോ മുഴുവനായി കാണാതെ പ്രിവ്യൂ കാണാൻ സാധിക്കും.

MORE IN BUSINESS
SHOW MORE