ഒടുവില്‍ വാട്സ്ആപ്പിന് ‘പൂട്ട്’ വരുന്നു; വിരലടയാള ലോക്ക് ഉടന്‍

whatsapp-new
SHARE

വാട്സാപ്പിന് കൂടുതല്‍ വിശ്വാസ്യതയും ആധികാരികതയും കൊണ്ടുവരാന്‍ പുതിയ നീക്കവുമായി അധികൃതര്‍. ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്സാപ്പില്‍ ഇനി വിരലടയാള പൂട്ട് (ഫിംഗർപ്രിന്റ് ലോക്ക്) നിലവില്‍ വരും. ഓരോ സമയവും ആപ്പ് തുറക്കാന്‍ ഇനി ഈ ‘പൂട്ട്’ തുറക്കേണ്ടി വരും. വാട്സ്ആപ്പ് സ്വകാര്യതയുമായി ബന്ധപ്പെട്ടുയർന്ന ആശങ്കകൾക്കാണ് ഇതോടെ പരിഹാരമാകുന്നത്. ആൻഡ്രോയിഡ് ഫോണുകളിൽ വിരലടയാള ലോക്ക് സംവിധാനം ഉൾപ്പെടുത്താനൊരുങ്ങുകയാണ് വാട്സ്ആപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. അക്കൗണ്ടിന്റെ സുരക്ഷക്കായി മറ്റ് ആപ്ലിക്കേഷനുകളെ ആശ്രയിക്കുന്ന ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാകും പുതിയ സംവിധാനം. ഐഒഎസ് ഫോണുകളിൽ ഫെയ്സ് ഐഡി, ടച്ച് ഐഡി സംവിധാനങ്ങൾ ഉടൻ വരുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വിരലടയാള ലോക്ക് സംവിധാനം വരുന്നതോടെ സ്വകാര്യതയെയും വിവരച്ചോർച്ചയെയും സംബന്ധിച്ചുയരുന്ന ആശങ്കകൾ പരിഹരിക്കപ്പെടുമെന്നാണ് സാങ്കേതിക വിദഗ്ധർ കരുതുന്നത്. 

വിരലടയാള ലോക്ക് വരുന്നതോടെ വാട്സാപ്പിലെ ചിത്രങ്ങൾ, മെസേജ്, വിഡിയോ ഉൾപ്പെടെ എല്ലാവിവരങ്ങളും സുരക്ഷിതമായിരിക്കും. വാട്സാപ്പ് ബീറ്റയുടെ റിപ്പോർട്ട് പ്രകാരം ആപ്ലിക്കേഷൻ അൺലോക്ക് ചെയ്യുന്നതിലാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. വ്യക്തികളുമായോ ഗ്രൂപ്പുകളുമായോ ഉള്ള ആശയവിനിമയത്തിന്് ലോക്ക് ബാധകമല്ല. വിരലടയാള ലോക്ക് ഉൾപ്പെടെയുള്ള ഫീച്ചറുകൾ കൂടുതൽ മെച്ചപ്പെടുത്തി ഉപഭോക്താക്കളിലേക്ക് വൈകാതെയെത്തുെമന്നാണ് വാട്സാപ്പ് അധികൃതർ നൽകുന്ന സൂചന.

MORE IN BUSINESS
SHOW MORE