മലയാള മനോരമ വോയേജര്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം എക്സ്പോയ്ക്ക് തുടക്കം

tourism-expo
SHARE

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഇന്‍ക്രിഡിബിള്‍ ഇന്ത്യയുടെ സഹകരണത്തോടെ മലയാള മനോരമ സംഘടിപ്പിച്ച വോയേജര്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം എക്സ്പോയ്ക്ക് തുടക്കം. കൊച്ചി ടാജ് ഗേറ്റ് വേയില്‍ നടക്കുന്ന എക്സ്പോ ഞായറാഴ്ച സമാപിക്കും.

യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ക്കായി ട്രാവല്‍ ഏജന്‍സി മുതല്‍ ട്രാവല്‍ ബ്ലോഗേഴ്സ് വരെ ഒരുമിച്ചെത്തുകയാണ്  മനോരമവോയേജര്‍ ട്രാവല്‍ എക്സ്പോയില്‍. വിവിധ ഓഫറുകളുമായി വിവിധ ടൂര്‍ഓപ്പറേറ്ററര്‍മാരും റിസോര്‍ട്ടുകളും എക്സ്പോയ്ക്കുണ്ട്. യാത്രകള്‍ കൃത്യമായി ആസൂത്രണം ചെയ്യാന്‍ എല്ലാവരെയും സഹായിക്കുന്നതാണ് എക്സ്പോയെന്ന് ഉദ്ഘാടനം ചെയ്ത സംവിധായകന്‍ ലാല്‍ജോസ് പറഞ്ഞു.

മെഗാ ടൂര്‍ ഡീലുകള്‍ക്കൊപ്പം ഗ്രൂപ്പ് ടൂര്‍, തീര്‍ഥാടന ടൂര്‍ എന്നിവയക്ക് പ്രത്യേക ഓഫറും എക്സ്പോയില്‍ ലഭിക്കും. വിവിധ ടൂര്‍ ഓപ്പറേറ്ററന്‍മാര്‍ 2000 മുതല്‍ 25000 രൂപവരെ ഡിസ്കൗണ്ട് നല്‍കുന്നുണ്ട്. വിവിധ ട്രാവല്‍ ബ്ലോഗേഴ്സുമായി ചര്‍ച്ചകളും എക്സ്പോയില്‍ സംഘടിപ്പിക്കും. 

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.