ടാറ്റ നെക്സോണിനെ കണ്ണടച്ച് വിശ്വസിക്കാം; സുരക്ഷയിൽ ചരിത്ര നേട്ടം

nexon-crash-test
SHARE

സുരക്ഷയുടെ കാര്യത്തില്‍ ടാറ്റ നെക്സോണിനെ ഇനി കണ്ണടച്ച് വിശ്വസിക്കാം. ഗ്ലോബൽ NCAPയുടെ ഇടി പരീക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി ടാറ്റ നെക്സോണ്‍. ഇന്ത്യയില്‍ നിര്‍മിച്ച ഒരു വാഹനം ഫൈവ് സ്റ്റാര്‍ കരസ്ഥമാക്കുന്നത് ഇതാദ്യമാണ്. മഹീന്ദ്രയുടെ മരാസോയ്ക്ക് ഫോര്‍ സ്റ്റാര്‍ റേറ്റിങ് ലഭിച്ചു.

സുരക്ഷാസംവിധാനങ്ങള്‍ കൂട്ടിയതാണ് നെക്സോണിന് നേട്ടമായത്. എല്ലാ വേരിയന്റിലും സീറ്റ് ബെല്‍റ്റ് അലാം ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ വരുത്തി.  തലയ്ക്കും കഴുത്തിനും മികച്ച സുരക്ഷയാണ് നെക്സോണ്‍ നല്‍കുന്നതെന്ന് ഇടി പരീക്ഷണത്തില്‍ തെളിഞ്ഞു. ഇന്ത്യയിലെ കാറുകളുടെ സുരക്ഷയില്‍ ഇതൊരു വലിയ നേട്ടമാണെന്നും ടാറ്റയ്ക്ക് അഭിമാനിക്കാമെന്നും ഗ്ലോബല്‍ എന്‍സിഎപി സെക്രട്ടറി ജനറല്‍ ഡേവിഡ് വാര്‍ഡ് പറഞ്ഞു. മുതിര്‍ന്നവരുടെ സുരക്ഷയില്‍ നെക്സോണ്‍ ഫൈവ് സ്റ്റാര്‍ നേടിയപ്പോള്‍ കുട്ടികളുടെ സുരക്ഷയില്‍ ലഭിച്ചത് ത്രീ സ്റ്റാറാണ്. 

കഴിഞ്ഞ ഓഗസ്റ്റില്‍ നടത്തിയ ഇടി പരീക്ഷണത്തില്‍ നെക്സോണ് ലഭിച്ചത് ഫോര്‍ സ്റ്റാര്‍ റേറ്റിങ് ആയിരുന്നു. മഹീന്ദ്രയുടെ മള്‍ട്ടി പര്‍പ്പസ് വാഹനമായ മരാസോയ്ക്ക് മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഫോര്‍സ്റ്റാറും കുട്ടികളുടെ സുരക്ഷയില്‍ ടു സ്റ്റാറും ലഭിച്ചു. മഹീന്ദ്ര വാഹനങ്ങളില്‍ ഉയര്‍ന്ന  സ്റ്റാര്‍ ലഭിച്ച വാഹനവും മരാസോ തന്നെ.

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.